വർക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. വർക്കല വെട്ടൂർ വിളഭാഗം നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകി‌ട്ടോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. കടക്കാവൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക.

ഇന്നലെ വൈകുന്നേരമാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ഋഷികയുടെ മൃതദേഹം കണ്ടത്. പൊലീസ് എത്തി മേല്‍ന‌ടപടികള്‍ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയും അച്ഛനും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂ‍‍‍ർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക