സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യാൻ എക്‌സെെസ്. അബ്കാരി, എൻഡിപിഎസ് നിയമങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുക്കുകയും വില്പനയ്ക്ക് കോടതിയുടെ അനുമതിലഭിച്ചതുമായ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.വിവിധ സർക്കിള്‍, റേഞ്ച് ഓഫീസുകള്‍, പൊലീസ് സ്റ്റേഷൻ വളപ്പുകള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന 2017 മുതലുള്ള വാഹനങ്ങളാണ് പ്രധാനമായും വില്പന നടത്തുന്നത്.

ഏകദേശം 595 വാഹനങ്ങള്‍ വില്പനയ്ക്ക് ഉണ്ടെന്നാണ് വിവരം.ആഡംബര കാറുകള്‍, ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷ, ബെെക്ക്, സ്കൂട്ടർ തുടങ്ങിയവയാണ് ഏറെയും. എൻജിൻ നമ്പറും മതിയായ രേഖകളും ലഭ്യമല്ലാത്ത വാഹനങ്ങള്‍ സ്ക്രാപ്പ് വില കണക്കാക്കിയാവും വില്‍ക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനങ്ങളില്‍ പലതും ലഹരി കടത്താനായി രഹസ്യ അറകളും ഘടനയില്‍ മാറ്റം വരുത്തിയവയുമാണ്. ഇത്തരം രഹസ്യ അറകളും ഘടനകളും നീക്കം ചെയ്യമെന്ന് കരാർ ഉണ്ടാക്കിയശേഷമേ വാഹനം വില്പന നടത്തൂ. ഇതിനുള്ള ചെലവും വാഹനം വാങ്ങുന്നവർ വഹിക്കണം. നികുതി കുടിശ്ശികയുള്ള വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക