നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലുണ്ടായ വാഹനാപകടത്തില്‍ കാസർകോട് സ്വദേശിനിയായ യുവതി മരിച്ചു.കാസർകോട് നെല്ലിക്കട്ടക്ക് സമീപം ചര്‍ലടുക്കയിലെ പരേതനായ മുഹമ്മദിന്‍റെ മകള്‍ ഇഷാന ഇസ്മത്ത് (20) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബം ചര്‍ലടുക്കയില്‍ താമസമാക്കിയത്.

തിങ്കളാഴ്ച, 2026 മെയ് 11-ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം നടന്നത്. കാസര്‍കോട് മുട്ടത്തോടി സ്വദേശിയായ സര്‍ഫാത്തിനെ പരിക്കുകളോടെ കൊച്ചിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.നെടുമ്പാശ്ശേരി അത്താണിക്ക് സമീപം നീരജ ഏവിയേഷൻ അക്കാദമിക്ക് മുൻവശത്തുള്ള എയർപോർട്ട് വിഐപി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇഷാനയെ പിന്നിലിരുത്തി സര്‍ഫാത്ത് ഓടിച്ചിരുന്ന കെഎല്‍ 39 എക്സ് 2076 നമ്പർ മോട്ടോർ സൈക്കിളില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് കാറാണ് ബൈക്കില്‍ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. റോഡിലേക്ക് തെറിച്ചുവീണ ഇഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

യുവാവിന് പരിക്ക്

മോട്ടോർ സൈക്കിള്‍ ഓടിച്ചിരുന്ന സർഫാത്തിൻ്റെ വലതുകൈ മുട്ടിന് താഴെ അസ്ഥി പൊട്ടലുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി എയർപോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസ് അന്വേഷണം ആരംഭിച്ചു

അപകടത്തിന് കാരണമായ വാഹനം നിർത്താതെ കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. അജ്ഞാത വാഹന ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 281, 125(b), 106 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. അമിതവേഗതയില്‍ വന്ന വാഹനം ബൈക്കിലിടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സൂചിപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നെടുമ്പാശ്ശേരി മേഖലയിലെ റോഡ് സുരക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമന്റായി രേഖപ്പെടുത്തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക