വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ‘പെരുന്നാള്‍’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.കുതിരപ്പുറത്തേറി നില്‍ക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ‘കളങ്കാവാലിന്’ ശേഷം വിനായകൻ നായകനാകുന്ന ചിത്രമാണിത്.
‘പെരുന്നാള്‍: ക്രോപേന്മാരും സ്രാപ്പേന്മാരും’ എന്ന പൂർണ്ണമായ തലക്കെട്ടോടുകൂടിയാണ് ചിത്രം എത്തുന്നത്. സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്ബനി എന്നിവയുടെ ബാനറില്‍ മനോജ് കുമാർ കെ.പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, സാഗർ സൂര്യ, ജുനൈസ്, മോക്ഷ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരങ്ങളിലുമായി പൂർത്തിയായി. നിലവില്‍ അവസാനഘട്ട ഷൂട്ടിങ് പുരോഗമിക്കുകയാണ്. 2026-ല്‍ ‘പെരുന്നാള്‍’ തിയേറ്ററുകളിലെത്തും. ടൊവിനോ തോമസ് നായകനായ ‘ഒരു മെക്സിക്കൻ അപാരത’, ആൻസണ്‍ പോള്‍ നായകനായ ‘ഗാംബ്ലർ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
പി.ആർ. സോംദേവ് (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ), മണികണ്ഠൻ അയ്യപ്പ (സംഗീതം), അരുണ്‍ ചാലില്‍ (ഛായാഗ്രഹണം). ഫാദർ വില്‍സണ്‍ തറയിലാണ് ചിത്രത്തിന്റെ കഥാ ആശയം ഒരുക്കിയിരിക്കുന്നത്. സിദ്ധില്‍ സുബ്രഹ്മണ്യൻ ക്രിയേറ്റീവ് ഡയറക്ടറായും, വിനോദ് മംഗലത്ത് പ്രൊഡക്ഷൻ കണ്‍ട്രോളറായും, വിനോദ് രവീന്ദ്രൻ ആർട്ട് ഡയറക്ടറായും പ്രവർത്തിക്കുന്നു. രോഹിത് വി.എസ്. വാരിയത്താണ് എഡിറ്റർ.
വിനായക് ശശികുമാർ ഗാനരചനയും, ദിനില്‍ എ. ബാബു ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും, അരുണ്‍ മനോഹർ കോസ്റ്റ്യൂം ഡിസൈനറായും, റോണക്സ് സേവ്യർ മേക്കപ്പായും ഈ ചിത്രത്തിനായി അണിനിരക്കുന്നു. രാംദാസ് മാത്തൂർ സ്റ്റില്‍സും, യെല്ലോ ടൂത്ത് പബ്ലിസിറ്റി ഡിസൈൻസും നിർവഹിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കണ്‍സള്‍ട്ടന്റ്.










