പാലാ നഗരത്തിൽ സെക്സ് റാക്കറ്റ് പിടിമുറുക്കുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന വെറ്റിനറി ഹോസ്പിറ്റലിന് സമീപമുള്ള വാടകവീട്ടിലാണ് ലൈസൻസ് പോലുമില്ലാത്ത അനധികൃത സ്പായുടെ മറവിൽ നക്ഷത്ര വേശ്യാലയം പ്രവർത്തിക്കുന്നത്. നോർത്ത് ഇന്ത്യ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ മുതൽ മലയാളി വീട്ടമ്മമാരെ വരെയാണ് ഇവിടെ ഇടപാടുകാർക്ക് പെൺവാണിഭ സംഘം സപ്ലൈ ചെയ്യുന്നത്. നീംസ് വെൽനസ് എന്ന പേരിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം എന്ന് നിഷ്കർഷിച്ചിരിക്കുന്നതെങ്കിലും ഇടപാടുകാർക്ക് രാത്രി മുഴുവൻ കാമുകേളികൾ ആടുവാൻ ഉള്ള സൗകര്യങ്ങളും പതിനായിരങ്ങളും മുടക്കിയാൽ പാലായിലെ വാടക വീട്ടിൽ സജ്ജമാക്കി കൊടുക്കുമെന്നും അറിയാൻ കഴിയുന്നു. തിരുവല്ല സ്വദേശിയുടെ നേതൃത്വത്തിൽ ഇവിടം കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ലഹരി വാങ്ങാൻ എത്തുന്ന യുവതികളെയും ഈ സെക്സ് റാക്കറ്റ് തങ്ങളുടെ വലയിലാക്കി ഇടപാടുകാർക്ക് കാഴ്ചവെക്കുന്നുണ്ട് എന്ന് ആരോപണങ്ങളും സജീവമാകുകയാണ്.
കൊട്ടാരക്കരയിലും ചെങ്ങന്നൂരിലും സമാനമായ വേശ്യാലയങ്ങൾ ഒരുക്കുന്ന വൻ സെക്സ് റാക്കറ്റ് തന്നെയാണ് പാലായിലും പിടിമുറുക്കുന്നത് എന്നാണ് വിവരം. കൊല്ലം ഓയൂർ സ്വദേശികളായ കമിതാക്കൾ, തിരുവല്ല സ്വദേശിയായ ലഹരി ഇടപാടുകാരൻ എശാ ചേർന്ന് മറ്റൊരു യുവതിയെ മുന്നിൽ നിർത്തിയാണ് പാലായിൽ പെൺവാണിഭ ശൃംഖല സജ്ജീകരിച്ചിരിക്കുന്നത്. കൊല്ലത്ത് വിഐപി ഇടപാടുകാർക്കായി നക്ഷത്ര സൗകര്യങ്ങളോടുകൂടിയുള്ള മറ്റൊരു വീടും ഇവർ വ്യഭിചാരശാലയായി സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ ശൃംഖലയിൽ പെട്ടവർ പങ്കു കച്ചവടം ചേർന്ന് നിരവധി വേശ്യാലയങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട് എന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

















