മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്കോർപിയോയെ തന്‍റെ ഥാർ ഉപയോഗിച്ച്‌ വലിച്ചു കയറ്റിയ യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാർ, ഏറെ പരിശ്രമിച്ചിട്ടും മണലില്‍ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് യുവതി തന്‍റെ വാഹനവുമായി സ്കോർപിയോയെ കരകയറ്റാൻ ഇറങ്ങിയത്.

മുഴുപ്പിലങ്ങാട് ബീച്ചിലെ മണലില്‍ തമിഴ്‌നാട് സ്വദേശികളുടെ കാർ കുടുങ്ങിയപ്പോള്‍ രക്ഷിക്കാൻ എത്തിയത് ദില്ലിയില്‍ നിന്നുള്ള ഒരു യുവതിയാണ്. സ്കോർപിയോ മണലില്‍ ആഴ്ന്നുപോയ നിലയിലായിരുന്നു. പത്തോളം പേർ ചേർന്ന് വാഹനം തള്ളാൻ ശ്രമിക്കുന്നത് കാണാം. അവർ ടയറുകള്‍ക്ക് ചുറ്റും മണല്‍ നീക്കം ചെയ്തും മറ്റും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്താണ് ഒരു യുവതി മഹീന്ദ്ര ഥാറുമായി അവിടേക്ക് എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കയർ ഉപയോഗിച്ച്‌ സ്കോർപിയോയെ ഥാറില്‍ ബന്ധിപ്പിച്ചു. എന്നിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സ്കോർപിയോയെ മണലില്‍ നിന്നും പുറത്തെത്തിച്ചു.അവിടെ കൂടിയവർ ആവേശത്തോടെ ആർപ്പുവിളിച്ചു. കൈയടിച്ചും ആ നിമിഷം ക്യാമറയില്‍ പകർത്തിയും അവർ ആഘോഷിച്ചു. യുവതിയുടെ ചുറ്റും കൂടി നിന്ന് സെല്‍ഫി എടുത്ത് നന്ദി പറഞ്ഞാണ് അവർ പിരിഞ്ഞത്.ഇൻസ്റ്റഗ്രാമിലും റെഡിറ്റിലും പങ്കുവെക്കപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. യുവതിയുടെ ഡ്രൈവിംഗ് മികവിനെയും പരിഭ്രമിക്കാതെ ഇടപെടാനുള്ള കഴിവിനെയും അപരിചിതരെ സഹായിക്കാനുള്ള മനസ്സിനെയും ആളുകള്‍ അഭിനന്ദിച്ചു.”എന്തൊരു സ്ത്രീ!”, “അവരെ ഥാറിന്റെ ബ്രാൻഡ് അംബാസഡർ ആക്കണം”, “ഥാർ കൊണ്ട് ഒരു നല്ല കാര്യം നടക്കുന്നത് ഇതാദ്യമായി കണ്ടു” എന്നിങ്ങനെയുള്ള കമന്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക