ആർഎസ്‌എസിനെ കടന്നാക്രമിച്ച്‌ കർണാടക മന്ത്രി പ്രയങ്ക് ഖാർഗെ. രജിസ്റ്റർ ചെയ്യാത്ത സംഘടനയായ ആർഎസ്‌എസ് പണം സമാഹരിക്കുന്ന രീതിയെ വിമർശിച്ചാണ് പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്. സമൂഹമാധ്യമമായ എക്‌സിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേശവ്കുഞ്ചിലെ ആർഎസ്‌എസ് ആസ്ഥാനമന്ത്രിരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രിയങ്ക് ഖാർഗെ ഇങ്ങനെ കുറിച്ചു. – ‘ ഒറ്റ നോട്ടത്തില്‍ ഇതൊരു ലക്ഷ്വറി ഹോട്ടലോ മുന്തിയ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സോ ആണെന്ന് തോന്നും. കേശവ്കുഞ്ചിലെ ആർഎസ്‌എസ് ആസ്ഥാനമന്ദിരമാണിത്. 200 കോടി ചിലവിട്ട് നിർമ്മിച്ച ഈ കെട്ടിടത്തിനുള്ള പണം സമാഹരിച്ചത് ഗുരുദക്ഷിണ വഴിയാണെന്നാണ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭഗവത് ധ്വജ(കാവിപ്പതാക) ത്തെ ഗുരുവായി പരിഗണിച്ചാണ് പണം സമാഹരിക്കുന്നത്. ഫലത്തില്‍ ആർക്കും ഒരു പതാകയുടെ പേരില്‍ കോടിക്കണക്കിന് രൂപ ‘ദക്ഷിണ’യായി ശേഖരിക്കാൻ കഴിയും, എന്നിട്ടും നികുതി അധികൃതരുടെ സാധാരണ പരിശോധനയില്‍ നിന്ന് മാറിനില്‍ക്കാനും സാധിക്കും. നികുതി വെട്ടിക്കുന്നതും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും രാജ്യവിരുദ്ധമല്ലേ?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക