മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് തോമസിനെതിരെ (43) കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയില്‍ വീട്ടില്‍ വെച്ച് ക്രിസ്റ്റീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ശരീരം കഷണങ്ങളാക്കി രാസലായിനിയില്‍ ലയിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം രേഖകള്‍ പ്രകാരം, തോമസ് കത്തിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ക്രിസ്റ്റീനയുടെ ശരീരഭാഗങ്ങള്‍ ഛേദിച്ചത്.
ഗർഭപാത്രം പുറത്തെടുത്ത ശേഷം വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. ഇടുപ്പെല്ലുകള്‍ ഒടിക്കുകയും തല ശരീരത്തില്‍ നിന്ന് വേർപെടുത്തുകയും ചെയ്തിരുന്നു. ശരീരഭാഗങ്ങള്‍ ഛേദിക്കുന്നതിനിടെ തോമസ് മൊബൈലില്‍ യൂട്യൂബ് വിഡിയോകള്‍ കണ്ടിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചില അവശിഷ്ടങ്ങള്‍ ശുദ്ധീകരിച്ച് രാസ ലായനിയില്‍ ലയിപ്പിച്ചതായും കണ്ടെത്തി.
ക്രിസ്റ്റീന കത്തി ഉപയോഗിച്ച് തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നുമാണ് തോമസ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഫൊറൻസിക് പരിശോധനയില്‍ ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. മൃതദേഹാവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയത് ക്രിസ്റ്റിനയുടെ പിതാവാണ്. തോമസ് ആദ്യം തൻ്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് കുറ്റം സമ്മതിച്ചു. ഭാര്യ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു ഇയാളുടെ വാദം.
എന്നാല്‍, ക്രിസ്റ്റിനയുടെ മരണം ശ്വാസം മുട്ടിച്ചതിനെ തുടർന്നാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ സ്ഥിരീകരിച്ചു.2007-ല്‍ മിസ് സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ ഫൈനലിസ്റ്റായിരുന്ന ക്രിസ്റ്റീന, പിന്നീട് ഒരു ക്യാറ്റ്‌വാക്ക് പരിശീലകയായും മിസ് യൂണിവേഴ്‌സല്‍ മത്സരത്തിലെ അടക്കം മെന്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഈ ദമ്ബതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. കേസില്‍ കൂടുതല്‍ നിയമനടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

















