ദില്ലി മെട്രോയില്‍ രൂക്ഷമായ സീറ്റ് തർക്കം സംഘർഷത്തില്‍ കലാശിച്ചു. ഒരു യുവതി, സഹയാത്രികനായ യുവാവിന്‍റെ മുഖത്തടിച്ചെന്നാണ് പരാതി.സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. യാത്രാ സൗകര്യങ്ങള്‍ കുറയുകയും യാത്രാ ദുരിതം കൂടുകയും ചെയ്യുന്നത് യാത്രക്കാരില്‍ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും സംഘർഷങ്ങള്‍ക്ക് കാരണമാകുന്നു. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോയിരുന്നു പങ്കുവയ്ക്കപ്പെട്ടത്.
ഒന്ന്. രണ്ട്, മൂന്ന്… പിന്നാലെ അടി
തിരക്കേറിയ മെട്രോയ്ക്കുള്ളില്‍ ഒരു യുവതി, സീറ്റില്‍ ഇരിക്കുന്ന ഒരു യുവാവിന്‍റെ നേരെ രൂക്ഷമായി സംസാരിക്കുന്നത് കാണാം. സഹയാത്രക്കാർ പലരും ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാല്‍, യുവതി അതിനനുസരിച്ച് അസ്വസ്ഥയാകുന്നു. തർക്കം തുടരുന്നതിനിടെ യുവതി കൈ നീട്ടി യുവാവിനെ അടിക്കൂന്നു. പെട്ടെന്ന് സംഭവം കൈവിടുമെന്ന ആകാംഷയിലേക്ക് കാഴ്ചക്കാരും അസ്വസ്ഥരാകുന്നു. കാരണം അടി കിട്ടിയതിന് പിന്നാലെ യാത്രക്കാരൻ, യുവതിയെ ഇടിക്കാനായി കൈ മുട്ടി ചുരുട്ടിക്കൊണ്ട് എഴുന്നേല്‍ക്കുന്നു. ഈ സമയം സമീപത്ത് നിന്ന മറ്റൊരു സ്ത്രീ യാത്രക്കാരനെ ശാന്തനാക്കുന്നു. മറ്റുള്ളവർ യുവതിയെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയില്‍ കാണാം.
യഥാർത്ഥ പ്രശ്നവും നെറ്റിസെണ്‍സിന്‍റെ പ്രതികരണവും
ഏറെ സാഹസപ്പെട്ട് യാത്ര ചെയ്ത് മണിക്കൂറുകളോളം ജോലി ചെയ്ത് ക്ഷീണിച്ച് വരുന്ന സന്ദർങ്ങളില്‍ നിന്ന് യാത്ര ചെയ്യാൻ നിർബന്ധിതരാകുമ്പോള്‍ പലരും ചെറിയ കാരണങ്ങള്‍ക്ക് പോലും അസ്വസ്ഥരാകുന്നു. ഇത് പൊതു ഇടത്തിലെ സംഘർഷങ്ങള്‍ക്ക് കാരണമാകുന്നു. തൊഴില്‍ സാധ്യത കൂടുമ്പോള്‍ അതിനനുസരിച്ച് യാത്രാ സൗകര്യങ്ങളും കൂടേണ്ടതുണ്ട്. അതിന് അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകളും കേന്ദ്ര സർക്കാരും ആവശ്യമായ നടപടികള്‍ കൈക്കൊള്ളം. എന്നാല്‍ പരിമിതമായ യാത്രാ സൗകര്യങ്ങളാണ് ഇന്നും ഇന്ത്യയിലുള്ളതെന്ന്, തൊഴില്‍ ദിനങ്ങളില്‍ ഓടുന്ന മെട്രോ, ട്രെയിൻ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളെ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. എന്നാല്‍, വീഡിയോ വൈറലായതിന് പിന്നാലെ സമുഹ മാധ്യമ കാഴ്ചക്കാർ യഥാർത്ഥ പ്രശ്നത്തെ അഭിസംബോധന ചെയ്യാതെ യുവതിയെ വിമർശിക്കാനും അഭിനന്ദിക്കാനും മത്സരിക്കുന്നത് കുറിപ്പുകളില്‍ കാണാം.

















