സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്ബോള്‍, നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല എന്ന വാർത്ത ശ്രദ്ധ നേടുന്നു. വോട്ടർ പട്ടികയില്‍ അദ്ദേഹത്തിൻ്റെ പേരില്ലാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ തവണ വരെ പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു മെഗാസ്റ്റാർ വോട്ട് രേഖപ്പെടുത്തിയിരുന്നത്.

മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടി പോയതാണോ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ മമ്മൂട്ടിയുടെ പേര് ചേർക്കാതെ പോയതാണോ എന്നീ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. മമ്മൂട്ടിയുടെ പേര് ഉൾപ്പെടുത്താത്തത് യഥാർത്ഥത്തിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് പോലും നാണക്കേടാണ്. രാഷ്ട്രീയപ്പാർട്ടികൾ വോട്ടുചേർക്കുവാൻ നടത്തുന്ന ശ്രമങ്ങളിലെ കാര്യക്ഷമതയില്ലായ്മ കൂടിയാണ് മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിൽ നിന്ന് വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,167 വാർഡുകളിലേക്കാണ് ഇന്ന് ജനവിധി. 36,620 സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും. സംസ്ഥാനത്തെ ബാക്കിയുള്ള ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് ഈ മാസം 11-ാം തിയതി നടക്കും. ഇരു ഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബർ 13-ന് രാവിലെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക