തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ ‘നോട്ട’ ബട്ടണ്‍ ഇല്ല. വോട്ട് ആർക്കാണ് ചെയ്തതെന്ന് പ്രിന്റ് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വിവിപാറ്റ് രസീതുമുണ്ടാവില്ല. തിര‌ഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ വോട്ടിംഗ് മെഷീനിലുള്ള ബട്ടണ്‍ ആണ് നോട്ട.നോട്ടയ്ക്ക് പകരം എൻഡ് ബട്ടണുണ്ടാവും. ത്രിതല പഞ്ചായത്തില്‍ (ജില്ല, ബ്ലോക്ക്, ഗ്രാമം) ഏതെങ്കിലും ഒരു തലത്തിലെ സ്ഥാനാർത്ഥിക്കു മാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളുവെങ്കില്‍ അതുമാത്രം ചെയ്ത് മറ്റുള്ളവ ഒഴിവാക്കാനാണ് എൻഡ് ബട്ടണ്‍.

അതായത് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കുമാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളൂവെങ്കില്‍ അതുമാത്രം ചെയ്ത് എൻഡ് ബട്ടണ്‍ അമർത്താം. സമാന രീതി തന്നെയാണ് മറ്റു രണ്ടു തലങ്ങളിലും.ഒരു തലത്തില്‍ മാത്രം വോട്ട് ചെയ്ത് എൻഡ് ബട്ടണ്‍ അമർത്താതിരുന്നാല്‍ പോളിംഗ് ഉദ്യോഗസ്ഥൻ ബട്ടണ്‍ അമർത്തി യന്ത്രം സജ്ജീകരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിലാണ് ‘നോട്ട’ (നണ്‍ ഓഫ് ദി എബൗ) സൗകര്യമുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നോട്ടയ്ക്ക് ലഭിച്ചത് 1,58,376 വോട്ടുകള്‍. ആകെ വോട്ടുകളുടെ 0.7 ശതമാനം. വോട്ടിംഗ് യന്ത്രത്തില്‍ ‘നോട്ട’ ഉള്‍പ്പെടുത്താൻ 2013ല്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ആദ്യമായി നോട്ട വന്നത്.ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നോട്ടയുമുണ്ട്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ആദ്യമായി നോട്ട വന്നത്.2,10,563 പേരാണ് അന്ന് നോട്ടയ്ക്ക് വോട്ടുചെയ്തത്. ഇന്ത്യയെ കൂടാതെ ഗ്രീസ്, അമേരിക്ക, യുക്രൈന്‍, സ്‌പെയിന്‍ തുടങ്ങി ചില രാജ്യങ്ങളിലും ഈ സംവിധാനം നിലവിലുണ്ട്.

ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അയാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അവർക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർ ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറും. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അർഹനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക