മലയാള സിനിമയിലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് 74ാം വയസിലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത കാലത്തായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സിനിമകള്‍ ഒന്നിനൊന്ന് വ്യത്യസ്തത നിറഞ്ഞാണ്. ഭ്രമയുഗം, റോഷാക്ക്, കാതല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം മമ്മൂട്ടിയിലെ നടനെ വീണ്ടും ഊതിക്കാച്ചിയെടുത്തതാണ്. അത്രയ്ക്ക് അനായാസവും ഗംഭീരവുമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്.

ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷകള്‍ക്ക് വകയുള്ളതാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച ചില ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.റമദാന്‍ കാലം കൂടി ആയതിനാല്‍ ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ക്കറും ചെന്നൈയില്‍ താമസിച്ചു വരികയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ എത്തിയത്. ട്വിറ്ററിലും മറ്റുമായി ചില ട്വീറ്റുകളില്‍ ചൂണ്ടിക്കാട്ടിയത് മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നമെന്ന പ്രചരണം ശക്തമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടനുണ്ടായ ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നാണ് വരുണ്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്. എന്തുപറ്റി മമ്മൂട്ടിക്ക് എന്ന ചോദ്യത്തില്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായും ഇയാള്‍ മറുപടി നല്‍കി. ഇത് കൂടാതെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്.

മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങളുടെ സോഴ്സുകളും സ്ഥിരീകരിച്ചു. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവ്സ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറാണ് ഡയഗ്നോസ് ചെയ്തത്. വിദഗ്ധ ചികിത്സയുമായി ബന്ധപ്പെട്ട താരം അമേരിക്കയിലേക്ക് പോയി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക