തലസ്ഥാന നഗരത്തില്‍ നിന്ന് 14കാരിയെ കാണാതായതായി പരാതി. കരമന കരിമുക( സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതല്‍ കാണാതായത്.കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നിറങ്ങിയത്.

കുട്ടി തനിയെ വീട് വീട്ടിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ കുട്ടി തമ്ബാനൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടി ട്രെയിനില്‍ കയറി പോയോ, അതോ നഗരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പോയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും പൊലീസിന് അന്വേഷണത്തിന് വെല്ലുവിളി ഉയർത്തുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് റെയില്‍വേ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം നടക്കുകയാണ്. കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കരമന പൊലീസിനെയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക