വയനാട് പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.ജനതാദള്‍ മെമ്ബർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.
പനമരത്ത് 11 വീതം അംഗങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം തീരുമാനിച്ചിരുന്നത്. അതേസമയം അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. ബിജെപിയുടെ ഒരു അംഗവും പങ്കെടുത്തില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















