തനിക്ക് ‘മമ്മൂട്ടി’ എന്ന് പേരിട്ട സുഹൃത്തിനെ ലോകത്തിന് പരിചയപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. കൊച്ചി കായലിനരികെയുള്ള സുഭാഷ് പാർക്കില്‍ നടന്ന മലയാള മനോരമയുടെ ഹോർത്തൂസ് എന്ന സാഹിത്യോത്സവ വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എടവനക്കാട് സ്വദേശിയായ ശശിധരൻ എന്ന സുഹൃത്തിനെയാണ് മമ്മൂട്ടി സദസ്സില്‍ നിന്നും വേദിയിലേക്ക് ക്ഷണിച്ചത്.

‘എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാള്‍ ദാണ്ടെ… അവിടിരിപ്പുണ്ട്…’ എന്ന മുഖവുരയോടെയാണ് മമ്മൂക്ക ശശിധരനെ വേദിയിലേക്ക് വിളിച്ചത്. ‘വേറെ ഒന്നും കൊണ്ടല്ല, പലരും പേരിട്ട ആളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചില പത്രങ്ങളില്‍ എഴുതകുകയൊക്കെ ചെയ്‌തിട്ടുണ്ട്. പക്ഷേ എനിക്കറിയാവുന്ന, എനിക്ക് പേരിട്ടയാള്‍ ഇദ്ദേഹമാണ്. ഇത്രയും കാലം ഞാൻ ഇദ്ദേഹത്തെ ഒളിച്ചുവെച്ചിരിക്കുകയായിരുന്നു… ഒരു സർപ്രൈസ്… നാലുപേര് കാണ്‍കെ പരിചയപ്പെടുത്തണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് ഏതായാലും ഹോർത്തൂസിൻ്റെ വേദിയിലായി. വളരെയേറെ സന്തോഷം’ – മമ്മൂട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി സുഭാഷ് പാർക്കിന് മുന്നിലുള്ള മഹാരാജാസ് കോളേജിലെ സുവർണ ക്യാമ്ബസ് കാലം ഓർത്തെടുക്കുമ്ബോഴാണ് താൻ മമ്മൂട്ടിയായ കഥ അദ്ദേഹം തുറന്നു പറഞ്ഞത്. താൻ മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് പേര് മുഹമ്മദ് കുട്ടി എന്നായിരുന്നു. ആ പേര് അപരിഷ്‌കൃതമായി തോന്നിയതിനാല്‍ പരിചയമില്ലാത്ത സുഹൃത്തുക്കളോടൊക്കെ തൻ്റെ പേര് ഒമർ ഷെരീഫ് എന്നാണ് അദ്ദേഹം പറഞ്ഞുനടന്നിരുന്നത്. അങ്ങനെ എല്ലാവരും ‘ഒമറേ’ എന്നുവിളിച്ച ഒരു ദിവസം കൂട്ടുകാരുമായി നടക്കുമ്ബോള്‍ പോക്കറ്റില്‍നിന്ന് ഐഡന്റിറ്റി കാർഡ് താഴെ വീണു.ഐഡന്റിറ്റി കാർഡ് എടുത്തു നോക്കിയിട്ട് ഒരു സുഹൃത്ത് ‘നിൻ്റെ പേര് ഒമറെന്നല്ലല്ലോ… മമ്മൂട്ടിയെന്നല്ലേ’ എന്ന് ചോദിച്ചു. അന്നുമുതലാണ് ഞാൻ എൻ്റെ സുഹൃത്തുക്കള്‍ക്കിടയിലും ഇപ്പോള്‍ നിങ്ങള്‍ക്കിടയിലും മമ്മൂട്ടിയായി അറിയപ്പെടാൻ തുടങ്ങിയത് എന്ന് അദ്ദേഹം ഓർത്തെടുത്തു. ഈ സമയം വേദിയിലേക്ക് ക്ഷണിച്ച കൗമാരകാല സുഹൃത്തായ ശശിധരനെ ചേർത്തു പിടിച്ച ശേഷം മമ്മൂട്ടിയോട് കുശലം ചോദിച്ച്‌ അദ്ദേഹം മടങ്ങി.

കഥ പറയുമ്ബോള്‍’ മൊമെൻ്റ്

ഈ ദൃശ്യം സദസ്സിലൊരാളായി കണ്ടുകൊണ്ടുനിന്നപ്പോള്‍ ‘കഥ പറയുമ്ബോള്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് ആണ് ഓർമ്മ വന്നതെന്ന് നിർമാതാവും മമ്മൂട്ടിയുടെ അടുത്തസുഹൃത്തുമായ ആൻ്റോ ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. മമ്മൂക്കയുടെ പ്രസംഗത്തിനുശേഷം അവതാരകയും അതുതന്നെ പറഞ്ഞു. ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗത്തില്‍ ലോകമെങ്ങുമുള്ള പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച കഥാപാത്രമായി മാറുന്ന രംഗമാണ് ഇതെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. ഈ സന്തോഷ കാഴ്ച്ച സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക