യുട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍. നിഹാദിന്റെ എം ആർ ഇസഡ് ഗ്യാങില്‍ ഒപ്പമുണ്ടായിരുന്നവരാണ് ആരോപണമുയർത്തുന്നത്. തൊപ്പി ലഹരി സൂക്ഷിച്ചെന്നാണ് പരാതി. കഞ്ചാവ് പോലുളള വസ്‌തുക്കള്‍ ഇവർ വീഡിയോയില്‍ പ്രദർശിപ്പിക്കുന്നതും പതിവാണ്.
മുഹമ്മദും, ഷമീറുമാണ് ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയത്. കൂടാതെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. , രണ്ടര വർഷത്തോളം ഇയാള്‍ക്കൊപ്പം യാതൊരു ശമ്പളവുമില്ലാതെ ജോലി ചെയ്ത തങ്ങളെ, സുഹൃത്തായി കാണുന്നതിന് പകരം വെറും അടിമകളെപ്പോലെയാണ് നിഹാദ് കണക്കാക്കിയിരുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു.
കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി ലഹരി പ്രദർശനം. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഒറ്റക്കാരണം കൊണ്ട് പോലീസ് ഇതുവരെ മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിട്ടില്ല.യൂട്യൂബർ തൊപ്പിക്കും എംആർ ഇസഡ് ഗ്യാങിനും കുട്ടികളടക്കം ലക്ഷകണക്കിന് ഫോളോവേഴ്സാണുള്ളത്. ലഹരി എങ്ങനെയാണ് ലഭിച്ചതെന്നും എങ്ങനെ ഉപയോഗിച്ചെന്നും ഇവർ ലൈവ് സ്ട്രീമിലൂടെയാണ് വിളിച്ച് പറഞ്ഞിരിക്കുന്നത്. ഈ സംഘത്തിന്റെ ലഹരി ഉപയോഗത്തില്‍ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കാനും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

















