നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്ബത്തൂരിലെ ഇഷാ യോഗാ സെന്ററിലായിരുന്നു ചടങ്ങ്. ഇഷാ യോഗാ സെന്ററിന് ഉള്ളിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 30 ഓളം പേർ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.2024 മുതല്‍ രാജും സമാന്തയും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇരുവരും പ്രണയം പരസ്യമാക്കിയിരുന്നില്ല.

രാജ് ആൻഡ് ഡികെ കോംബോയില്‍ ഇറങ്ങിയ ആമസോണ്‍ പ്രൈം സീരീസ് ‘ഫാമിലി മാൻ’ രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച്‌ പ്രവർത്തിക്കുന്നത്. പിന്നീട് ഇവരുടെ ‘സിറ്റാഡല്‍: ഹണ്ണി ബണ്ണി’ എന്ന സീരീസിലും സമാന്ത അഭിനയിച്ചു 2025ല്‍ രാജിനൊപ്പമുള്ള ഒരു ചിത്രം സമാന്ത പങ്കുവച്ചിരുന്നു. ഇത് വൈറലായിരുന്നു. ഇതാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തയ്ക്ക് ചൂടുപിടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘01.12.2025’ എന്ന ക്യാപ്ഷനോടെയാണ് സമാന്ത വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.അതേസമയം വിവാഹ കിംവദന്തികള്‍ക്കിടയില്‍, രാജിന്റെ മുൻ ഭാര്യ ശ്യാമാലി ഡെ ഇൻസ്റ്റാഗ്രാം സ്റ്റോറീസില്‍ “നിരാശരായ ആളുകള്‍ നിരാശരായ കാര്യങ്ങള്‍ ചെയ്യുന്നു” എന്ന കുറിപ്പ് പോസ്റ്റ് ചെയ്തു. ശ്യാമാലി ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, സാമന്തയും രാജും വിവാഹിതരായെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു പോസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക