അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്ന സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്ബളം തടഞ്ഞുവയ്ക്കും. ചില സർക്കാർ ജീവനക്കാർ അനർഹമായി റേഷൻ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഭക്ഷ്യ വിജിലൻസ് സമിതിക്ക് മുമ്ബാകെ പരാതി ഉയർന്നതിനെ തുടർന്നാണ് ഈ നടപടി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ള ജീവനക്കാരെ കണ്ടെത്താൻ ആവശ്യപ്പെട്ട് എല്ലാ വകുപ്പ് അധികാരികള്‍ക്കും ജില്ലാ സിവില്‍ സിവില്‍ സപ്ലൈ ഓഫീസർ കത്ത് നല്‍കിയിട്ടുണ്ട്.

ഇതേത്തുടർന്ന് ഓരോ ഓഫീസിന്റെയും ചുമതലയുള്ള മേധാവികള്‍ തങ്ങളുടെ കീഴിലുള്ള മുഴുവൻ ജീവനക്കാരോടും റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ റേഷൻ കാർഡുകള്‍ പരിശോധിച്ച്‌ മുൻഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ജീവനക്കാർക്ക് നവംബർ മാസത്തെ ശമ്ബളം അനുവദിക്കാവൂ എന്നാണ് കളക്ടറുടെ ഉത്തരവ്. മുൻഗണനാ വിഭാഗത്തില്‍പ്പെട്ട റേഷൻ കാർഡില്‍ ഏതെങ്കിലും ജീവനക്കാരൻ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേണം സത്യവാങ്മൂലം: സർക്കാർ ജോലി കിട്ടിയതോടെ മുൻഗണനാ കാർഡില്‍ നിന്ന് സ്വയം ഒഴിയുകയും കൈവശം പുതിയ റേഷൻ കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കണം. പഴയ റേഷൻ കാർഡില്‍ നിന്ന് പേര് വെട്ടിമാറ്റിയതിന് ശേഷമുള്ള പ്രിന്റ് ഹാജരാക്കണം. പുതുതായി ജോലിക്ക് കയറിയവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പരിശോധനയെങ്കിലും ജോലിയില്‍ കയറി വർഷങ്ങളായിട്ടും മുൻഗണനാ കാർഡ് കൈവശം വയ്ക്കുന്നവർ ഉണ്ടെന്ന ആരോപണവും ഭക്ഷ്യ വിജിലൻസ് സമിതിയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ റേഷൻ വാങ്ങിയവരില്‍ നിന്ന് കമ്ബോള വില കണക്കാക്കി തുക തിരിച്ചുപിടിക്കാനാണ് ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക