തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോണ്‍ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു. സംശയരോഗിയായിരുന്ന ഷാരോണ്‍ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നു. ആറുമാസമായി ഫോണ്‍ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു.

ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. ഭർതൃവീട്ടിലെ പീഡനം മൂലമാണ് അർച്ചന മരിച്ചതെന്നും ക്രൂരമായ പീഡനമാണ് അർച്ചനക്ക് ഏല്‍ക്കേണ്ടിവന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു. വീടിനു സമീപത്തെ കനാലിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. വീട്ടിനുള്ളില്‍വച്ച്‌ തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത് അർച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം.മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് വീട്ടുകാരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി. വ്യാഴാഴ്ച ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തിയ ശേഷമാകും പോസ്റ്റുമോർട്ടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക