വിദേശത്ത് ജോലി ചെയ്യാൻ ലക്ഷ്യമിടുന്നവരാണ് മലയാളികള്‍. ഇതിനായി വെത്യസ്ത ബിരുദങ്ങളും തെരഞ്ഞെടുക്കുന്നു. സാങ്കേതികത, എഞ്ചിനീയറിംഗ് മേഖലകളാണ് പഠനത്തിനായി ഇതില്‍ കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്.അന്താരാഷ്ട്ര തലത്തിലെ അവസരങ്ങള്‍ മത്സരാധിഷ്ഠിതമാകുമെങ്കിലും, ചില വിദ്യാർഥികള്‍കളെ പഠനം പൂർത്തിയാക്കുമ്പോള്‍ തന്നെ സ്ഥാപനങ്ങള്‍ നേരിട്ട് കണ്ടെത്താറുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മാണ്ഡിയില്‍ നിന്നുള്ള പാർശ്വ ജെയിൻ അത്തരമൊരു ബിരുദധാരിയാണ്. ടെക് മൈൻഡ്സ് ജപ്പാന്റെ ഇൻസ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, ജെയിൻ പ്രതിവർഷം ഏകദേശം 6 മുതല്‍ 6.5 ദശലക്ഷം യെൻ വരെ സമ്പാദിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. അതായത് ഏകദേശം 35-38 ലക്ഷം രൂപ. ബിരുദാനന്തരം കമ്പനി പ്ലേസ്‌മെന്റിലൂടെ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെയാണ് പാർശ്വ ജെയിൻ ആ ജോലി നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപകാല ട്രെൻഡുകള്‍ കൂടുതലും AI-യുമായി ബന്ധപ്പെട്ടതാണെന്ന് പാർശ്വ ജെയിൻ പറയുന്നു. ട്രെൻഡുകള്‍ ഹാർഡ്‌വെയറിലേക്കും മാറിക്കൊണ്ടിരിക്കുന്നു. മൊത്തത്തില്‍, ഇത് കൂടുതലും AI-യിലും മെഷീൻ ലേണിംഗ് ലൈനിലുമാണ്. താൻ ഡാറ്റാ സയൻസിലും മെഷീൻ ലേണിംഗ് മേഖലയിലും ബിരുദം നേടി, അതിനാല്‍, മെഷീൻ ലേണിംഗ് മേഖലയില്‍ ഒരു ജോലി പിന്തുടരാൻഎപ്പോഴും ആഗ്രഹിച്ചുവെന്നും അവൻ പറഞ്ഞു.

ടോക്കിയോയിലെ റാകുട്ടെൻ ഗ്രൂപ്പില്‍ മെഷീൻ ലേണിംഗ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ജെയിൻ, ജപ്പാനില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും അവസരങ്ങളും ചൂണ്ടികാട്ടി. ബിരുദധാരിയായി ജോലിയില്‍ പ്രവേശിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും, അനുഭവപരിചയവും നെറ്റ്‌വർക്കിംഗും കൂടുന്നതിനനുസരിച്ച്‌ സാധ്യതകള്‍ മെച്ചപ്പെടുമെന്ന് അവൻ കൂട്ടിചേർത്തു.

“ഒരു ബിരുദധാരി എന്ന നിലയില്‍, ജപ്പാനില്‍ ലാറ്ററല്‍ ഹയർ ആയി ജോലി ലഭിക്കുന്നത് അത്ര എളുപ്പമോ ലളിതമോ അല്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാല്‍ കരിയറിന്റെ മധ്യത്തിലോ സീനിയർ തസ്തികകളിലോ ജോലി തേടാനും റഫറലുകള്‍ തേടാനും കഴിയുമെന്ന് ഞാൻ കരുതുന്നു. വിസ സ്പോണ്‍സർഷിപ്പുകള്‍ നല്‍കുന്നതും സ്ഥലംമാറ്റെ സംബന്ധിച്ച പിന്തുണ നല്‍കുന്നതും വിദേശത്ത് നിന്ന് ഉദ്യോഗാർഥികളെ കൊണ്ടുവരാൻ യോഗ്യരുമായ നിരവധി കമ്പനികള്‍ ജപ്പാനിലുണ്ട്,” പാർശ്വ ജെയിൻ വിശദീകരിച്ചു.

ജാപ്പനീസ് ഭാഷയില്‍ പ്രാവീണ്യം നിർബന്ധമല്ലെങ്കിലും ജപ്പാനിലെ കരിയറിനും ദൈനംദിന ജീവിതത്തിനും സഹായകരമാകുമെന്നാണ് ജെയിനിൻ്റെ അഭിപ്രായം. 2023ല്‍ ഐഐടി മണ്ടിയില്‍ നിന്ന് ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗില്‍ ബിടെക് പൂർത്തിയാക്കിയ അദ്ദേഹം നിലവില്‍ ജപ്പാനിലെ ടോക്കിയോയിലുള്ള റാകുട്ടെൻ ഗ്രൂപ്പില്‍ മെഷീൻ ലേണിംഗ് എഞ്ചിനീയറായി ജോലി ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക