ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗസ്റ്റ് അധ്യാപകരുടെ (guest lecturers) ശമ്ബളം വർധിപ്പിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ ഗസ്റ്റ് അധ്യാപകരില്‍ യുജിസി യോഗ്യതയുള്ളവർക്ക് പ്രതിദിനം 2,200 രൂപ നിരക്കില്‍ മാസം പരമാവധി 50,000 രൂപ വരെ ലഭിക്കും.

യുജിസി യോഗ്യത ഇല്ലാത്ത ഗസ്റ്റ് അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കില്‍ മാസം പരമാവധി 45,000 രൂപയുമാണ് ഇനി മുതല്‍ ലഭിക്കുക .2018ലെ യുജിസി ശമ്ബള പരിഷ്കരണത്തെ തുടർന്ന് ഗസ്റ്റ് അധ്യാപകരുടെ ശമ്ബളം പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാരിലേക്ക് ലഭിച്ചിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ നവ കേരള സദസിലും ഗസ്റ്റ് അധ്യാപകർ നിരവധി അപേക്ഷകള്‍ സമർപ്പിച്ചിരുന്നു. വേതനം പരിഷ്കരിക്കരണ വിഷയത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറും ശുപാർശ നല്‍കിയിരുന്നു എന്നും ഇതെല്ലാം പരിഗണിച്ചാണ് ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക