ബാർക് റേറ്റിങ് തട്ടിപ്പ് കൂടാതെ യൂട്യൂബ് യൂട്യൂബ് വ്യൂവർഷിപ്പിലും തട്ടിപ്പ് നടന്നു. യൂട്യൂബ് വ്യൂവർഷിപ്പിലും വ്യാപകമായി തട്ടിപ്പു നടത്താൻ ഫോണ്‍ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാനല്‍ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിംഗ് ഏജൻസികള്‍ക്ക് കോടികള്‍ നല്‍കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി.

യൂട്യൂബ് വ്യൂവർഷിപ്പിൽ തട്ടിപ്പ് നടത്തി എന്ന് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് 24 ന്യൂസ് ആണ്. ഏതു ചാനലാണ് തട്ടിപ്പ് നടത്തിയതെന്ന് അവർ വ്യക്തമാക്കുന്നില്ല. എന്നാൽ വാർത്താ ചാനൽ മേഖലയിലെ കടമത്സരങ്ങളും റേറ്റിംഗ് പോരാട്ടങ്ങളും വിലയിരുത്തുമ്പോൾ റിപ്പോർട്ടർ ടിവി ക്കെതിരെയാണ് 24 ന്യൂസിന്റെ വാർത്ത എന്ന് പൊതുവിൽ അനുമാനിക്കപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു.കൈക്കൂലി കൊടുത്ത് ഡാറ്റ തിരിമറി നടത്തുന്നതിനോടൊപ്പം ലോക്കല്‍ കേബിള്‍ നെറ്റ് വർക്കുകളില്‍ ബാർക്ക് സ്ഥാപിച്ച റേറ്റിംഗ് മീറ്ററുകളുടെ സ്ഥല സൂചികയായി ആ പ്രദേശത്തിൻ്റെ പിൻകോഡ് നമ്ബറുകള്‍ പ്രേംനാഥ് ചാനല്‍ ഉടമയ്ക്ക് നല്‍കി. ഇവിടങ്ങളില്‍ സ്വാധീനം ചെലുത്തി റേറ്റിംഗ് ഉയർത്താൻ വലിയ ശ്രമങ്ങള്‍ നടന്നു.

വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിള്‍ നെറ്റ് വർക്കില്‍ ലാൻഡിംഗ് പേജ് എടുത്ത് റേറ്റിംഗില്‍ വൻ വർദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക്ക് തിരിമറിക്ക് ചാനല്‍ ഉടമ തുടക്കം കുറിച്ചത്. 85 ലക്ഷത്തോളം കേബിള്‍ കണക്ഷനുകളുള്ള കേരളത്തില്‍ ഈ ചെറിയ നെറ്റ് വർക്കിലെ ലാൻ്റിംഗ് പേജ് റേറ്റിംഗില്‍ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷൻ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാൻ ചാനല്‍ ഉടമയ്ക്കായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക