കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മുന്നണികള്‍ ചർച്ചകളും തന്ത്രങ്ങളും അണിയറയിലൊരുക്കുകയാണ്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണി നിർണ്ണായക നീക്കങ്ങള്‍ നടത്തുമ്ബോള്‍, ഭരണം പിടിക്കാൻ കോണ്‍ഗ്രസ് ക്യാമ്ബും സജീവമാണ്. സൈബറിടത്തിലും ചർച്ചകളും തർക്കങ്ങളും സജീവം.
അത്തരത്തില്‍ ചർച്ചയായ , യുഡിഎഫിന്, എല്‍ഡിഎഫിന്റെ കഴിഞ്ഞ കാലത്തെ കണക്കുകള്‍ ഓർമ്മിപ്പിച്ചു കൊണ്ട് മുതിർന്ന സിപിഎം നേതാവ് എംഎം മണി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.”98, 68, 91, 99… ഇതൊരു ഫോണ്‍ നമ്ബറല്ല” എന്ന പോസ്റ്റിന് ’98 68 91 99 35 തല്‍ക്കാലം ഇതൊരു ഫോണ്‍ നമ്ബർ ആണ്, കുറച്ച് കഴിഞ്ഞാല്‍ മാറ്റത്തിൻ്റെ മാന്ത്രിക സംഖ്യയും’. എന്നാണ് ബല്‍റാമിന്റെ മറുപടി പോസ്റ്റ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് നേടിയ സീറ്റുകള്‍ ചൂണ്ടിക്കാട്ടി ഭരണത്തുടർച്ച നേടുമെന്ന സൂചന എംഎം മണി നല്‍കിയപ്പോള്‍ 35 ല്‍ ഒതുക്കുമെന്നാണ് ബല്‍റാമിന്റെ മറുപടി.
നേതാക്കൾ സൂചിപ്പിച്ച കണക്കിന്റെ പൊരുൾ
- 98: 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ സീറ്റുകള്‍ (വി.എസ്. അച്യുതാനന്ദൻ സർക്കാർ)
- 68: 2011-ല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നേടിയ സീറ്റുകള്‍, 91: 2016-ല്‍ എല്‍.ഡി.എഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ നേടിയ സീറ്റുകള്‍.
- 99: 2021-ല്‍ ചരിത്രപരമായ തുടർച്ച നേടിയപ്പോള്‍ ലഭിച്ച സീറ്റുകള്‍.
- 35 എന്നതിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 35 സീറ്റിലൊതുങ്ങുമെന്നാണ് ബല്‍റാം സൂചിപ്പിക്കുന്നത്. എംഎം മണിയുടേയും വിടി ബല്‍റാമിന്റെയും പോസ്റ്റുകള്‍ സൈബറിടിത്തില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്.

















