മഹാഭാരതം മലയാളത്തില്‍ ഒരു സിനിമയായി ഒരുക്കിയാല്‍ ആരൊക്കെയാകും പ്രധാന വേഷങ്ങളില്‍ എത്തുക? പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം ചർച്ചകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, എഐ ഉപയോഗിച്ച് നിർമിച്ച മഹാഭാരതത്തിന്റെ ഒരു ‘ഡ്രീം കാസ്റ്റിങ്’ ആണ് സൈബറിടത്ത് വൈറലാകുന്നത്.
മലയാളത്തിലെ മുൻനിര താരങ്ങളെ മഹാഭാരതത്തിലെ ഐതിഹാസിക കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന വീഡിയോ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഭീമനായി മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ ആണ് വീഡിയോയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഭീഷ്മപിതാമഹന്റെ ഗാംഭീര്യവും തന്റേടവും മമ്മൂക്കയുടെ രൂപത്തിലാണ് വീഡിയോയില്‍ ഒരുക്കിയിരിക്കുന്നത്.
വില്ലാളിവീരനായ അർജുനന്റെ വേഷത്തില്‍ ടൊവിനോ തോമസിനെയും കർണ്ണനായി പൃഥ്വിരാജിനെയും വീഡിയോയില്‍ കാണാം. സാന്ത്വനവും തന്ത്രവും മന്ദഹാസവുമായി നിവിൻ പോളിയാണ് ശ്രീകൃഷ്ണന്റെ വേഷത്തില്‍ എത്തുന്നത്. ദ്രോണറായി ജയറാം, നകുലനായി റോഷൻ മാത്യു എന്നിവരും വീഡിയോയിലണ്ട്.
അതേസമയം, വീഡിയോ കണ്ടെവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ‘ശകുനി സീൻ തൂക്കി’ എന്നാണ്. നടൻ ഫഹദ് ഫാസിലാണ് ശകുനിയായി മലയാളത്തിന്റെ മഹാഭാരത്തില്‍ വേഷമിടുന്നത്. കുന്തിയായി ശോഭന, ദ്രൗപദിയായി ഐശ്വര്യ ലക്ഷ്മി എന്നിവരെയും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. 9 ലക്ഷത്തിലേറെ കാഴ്ചകള്‍ നേടി വൈറലാകുന്ന വീഡിയോ “ihafix” എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക