ഷാർജയില്‍ അഴീക്കോട് സ്വദേശിയായ യുവതിയെയും അഞ്ചുവയസുകാരി മകളെയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍. ഷാർജയിലെ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന ഭർത്താവ് നിഹാലി(39)നെ ചോദ്യം ചെയ്ത് വരികയാണ്.അഴീക്കോട് കടപ്പുറം റോഡിലെ ‘ആർഷ അഷിത’യില്‍ ആർഷ (35), ഏകമകള്‍ റൂഹി (5) എന്നിവരാണ് മരിച്ചത്. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് മകളെ താഴേക്ക് എറിഞ്ഞ് 35കാരി ജീവനൊടുക്കുകയായിരുന്നു.

ഏഴ് വർഷത്തിലേറെയായി ഇവർ ഷാർജയിലെ ഇതേ ഫ്ളാറ്റിലാണ് താമസം. സംഭവം നടക്കുന്നതിന്റെ തലേന്ന് ഫ്ളാറ്റില്‍ കുടുംബവഴക്ക് നടന്നതായും പൊലീസെത്തിയതായും അയല്‍വാസികള്‍ വെളിപ്പെടുത്തി. ഭാര്യക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഭർത്താവ് പറഞ്ഞതായി സുരക്ഷാ ജീവനക്കാരനും വ്യക്തമാക്കി. വിമാനത്താവളവുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്ന ഭർത്താവുമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. എല്ലാവരെയും കാണുമ്പോള്‍ പുഞ്ചിരിക്കുന്ന കുരുന്നിന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗം കെട്ടിടത്തിലെ താമസക്കാരെയും സുഹൃത്തുക്കളെയും നൊമ്പരത്തിലാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിംഗ് സൗകര്യവും ജിംനേഷ്യവും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഏകദേശം 22 നില ഉയരത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് വീണത്. സ്വന്തമായി ഓണ്‍ലൈൻ ബിസിനസ് നടത്തുകയാണ് ആർഷ. സഹോദരി അഷിത തൊട്ടടുത്ത ഫ്ളാറ്റിലാണ് താമസം. നിഹാലിന്റെ പിതാവും സഹോദരനുമെല്ലാം യു.എ.ഇയില്‍ പ്രവാസികളാണ്.

യുവതിയും കുഞ്ഞും വാഹനാപകടത്തിൽ മരിച്ചു എന്നാണ് ആദ്യം വാർത്ത പുറത്തുവന്നത്. സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ റോഡ് മുറിച്ചു കടന്നപ്പോൾ അപകടം ഉണ്ടായി എന്നായിരുന്നു വാർത്ത. എന്നാൽ പിന്നീടാണ് ആത്മഹത്യയാണ് എന്ന നിലയിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതും ഭർത്താവ് കസ്റ്റഡിയിൽ ആകുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക