കാമുകനുമായി ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാന് പെണ്‍കുഞ്ഞ് ജനിച്ചു. മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനില്‍ നിന്നെത്തിയപ്പോഴാണ് മുസ്‌കാന്റെ ഭർത്താവ് സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉറക്കഗുളിക ചേർത്ത് നല്‍കിയ ശേഷം മൂർച്ചയേറിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് തലയും കൈകളും വെട്ടിമാറ്റി. ശരീരഭാഗങ്ങള്‍ നീല വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്‌തെന്നാണ് കേസ്.മീററ്റിലെ ജയിലില്‍ കഴിഞ്ഞിരുന്ന മുസ്‌കാനെ കഴിഞ്ഞ ദിവസം പ്രസവത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 2.4 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞാണ് ജനിച്ചത്. മുസ്‌കാനും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുസ്‌കാൻ പ്രസവിച്ച വിവരം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ആരും സന്ദർശിക്കാൻ എത്തിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കഴിഞ്ഞ മാർച്ച്‌ നാലിനായിരുന്നു ഭർത്താവിനെ ഇന്ദിരാനഗറിലെ വീട്ടില്‍ വച്ച്‌ മുസ്‌കാനും കാമുകൻ സഹില്‍ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം 15 കഷ്‌ണങ്ങളാക്കി വീപ്പയിലിട്ട് അതിനുള്ളില്‍ മരം നടാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, ദുർഗന്ധം വമിക്കുമെന്ന് ഭയന്ന് കോണ്‍ക്രീറ്റ് ചെയ്‌തു. ഭാരത്തെത്തുടർന്ന് വീപ്പ ഉയർത്താൻ കഴിയാതെ വന്നതോടെ പുറത്ത് നിന്നും ആളുകളെ കൊണ്ടുവന്നു. ഇവർക്കും സാധിക്കാതെ വന്നതോടെ സൗരഭിനെ താൻ കൊലപ്പെടുത്തിയെന്നും കാമുകനൊപ്പം പോവുകയാണെന്നും മാതാപിതാക്കളോട് പറഞ്ഞശേഷം ഹിമാചലിലേക്ക് കടന്നു.

വിവരം വീട്ടുകാർ പൊലീസില്‍ അറിയിച്ചതോടെ മാർച്ച്‌ 18ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. മുസ്‌കാന്റെ മാതാപിതാക്കള്‍ മകള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. സാഹിലും മുസ്‌കാനും തമ്മിലുള്ള ബന്ധം സൗരഭിന് അറിയാമായിരുന്നു. മകളെ ഓർത്താണ് അദ്ദേഹം വിവാഹബന്ധം ഉപേക്ഷിക്കാതിരുന്നത്. ലണ്ടനിലേക്ക് കൊണ്ടുപോകാൻ സൗരഭ് മകള്‍ക്ക് പാസ്‌പോർട്ടിന് അപേക്ഷിച്ച്‌ കാത്തിരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക