വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു. വടക്കംതറ, ജയിനമേട് വാഡുകളിലാണിത്. ഈ വാര്‍ഡുകള്ളിൽ, സൂക്ഷമ പരിശോധനേവേളയില്‍ രണ്ടുവാര്‍ഡിലേയും സിപിഎം സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളി.കഴിഞ്ഞ തവണ മത്സരിച്ചതിന്റെ കണക്ക് സമര്‍പ്പിക്കാതിരുന്നതാണ് കാരണം.

ഡമ്മി സ്ഥാനര്‍ത്ഥിയായി ആരുമില്ലാത്തതിനാല്‍ സ്ഥാനാര്‍ ഇടതുമുന്നണിയ്‌ക്ക് മത്സരിക്കാന്‍ ആളുണ്ടാകില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുകയാണ് ഇനിയുളള മാര്‍ഗ്ഗം. അതിനുവേണ്ടി ബോധപൂര്‍വം നടത്തിയ നീക്കമാണോ എന്നും സംശയമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു വാര്‍ഡും ബിജെപിയുടെ ശക്തികേന്ദ്രളാണ്. ബിജെപി 50 ശതമാനത്തിലധികം വോട്ടുനേടി തുടര്‍ച്ചയായി ജയിക്കുന്ന വാര്‍ഡുകളാണിത്. നിലവിലെ അംഗങ്ങളും ബിജെപി പ്രതിനിധി കളാണ്. നഗരസഭയില്‍ സിപിഎം രണ്ടക്കം സീറ്റ് നേടിയാല്‍ താന്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സൂക്ഷ്മ പരിശോധനയിൽ സിപിഎം സ്ഥാനാർത്ഥികളുടെ പത്രിക തള്ളിപ്പോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക