ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും മുന്നോക്കത്തിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവനായി (ഇ.ഡബ്ല്യുയഎസ്)സിവിൽ സർവീസ് നേടിയ മധ്യപ്രദേശിലെ ഗുണ സ്വദേശി സന്ദീപ് രഘുവംശിയുടെ നടപടി വിവാദമാകുന്നു. 2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ്, വ്യാജ രേഖകൾ ഉപയോഗിച്ച് സിവിൽ സർവീസ് നേടിയെന്നാണ് ആരോപണം. ഐ.ഐ.ടി, ഐ.ഐ.എം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠിച്ച ശേഷമാണ് സന്ദീപ് സിവിൽ സർവീസിശ് ശ്രമിച്ചത്.
അതിന് മുമ്ബായി ‘രഘുകുല് സി.എസ്’ എന്ന കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദീപ് നടത്തുകയുണ്ടായി. കൂടാതെ ‘അനുഷ്ഠാന് കൺസൾട്ടൻസി’ എന്ന കമ്പനിയും സന്ദീപിന് കീഴിലുണ്ടായിരുന്നു. കമ്ബനി നിലവിൽ പ്രവര്ത്തനരഹിതമാണ്. കൂടാതെ അണ്അക്കാദമി പ്ലാറ്റ്ഫോമിന്റെയും ഭാഗമായിരുന്നു അദ്ദേഹം. നാട്ടിലെ പ്രധാന ക്ഷീരകർഷകനാണ് സന്ദീപിന്റെ പിതാവ്. മാതാവ് സര്ക്കാർ ജീവനക്കാരിയുമാണ്. 2021ലാണ് സന്ദീപ് വിവാഹിതനായത്. ഭാര്യ പ്രശസ്ത ബഹുരാഷ്ട്ര കമ്ബനിയുടെ മാനേജറാണ്. റിപ്പോർട്ടുകൾ പ്രകാരം ഈ തസ്തികയിലെ സാധാരണ ശമ്പളം ചുരുങ്ങിയത് 55 ലക്ഷം രൂപയാണ്.
പങ്കാളിയുടെയും മാതാപിതാക്കളുടെയും ഉൾപ്പെടെയുള്ള വരുമാനം കൂടി പരിഗണിച്ചാണ് വരുമാന സാമ്ബത്തിക സ്ഥിതിവിവര സര്ട്ടിഫിക്കറ്റ് തയാറാക്കുന്നത്. അതിനാൽ സന്ദീപ് ഇ.ഡബ്യു.എസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്ബോൾ അദ്ദേഹത്തിന്റെ ഭാര്യയുള്പ്പെടെയുള്ള കുടുംബത്തിന്റെ സംയോജിത വരുമാനം പരിഗണിക്കേണ്ടതാണ്. അത് പരിഗണിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇ.ഡബ്യു.എസ് ആനുകൂല്യത്തിന് യോഗ്യനായിരിക്കില്ല എന്നിരിക്കെ, ഈ സാമ്ബത്തിക ചുറ്റുപാടിലും അദ്ദേഹം എങ്ങിനെ ഇ.ഡബ്ല്യു.എസ് സര്ട്ടിഫിക്കറ്റ് നേടിയെന്നാണ് ചോദ്യം.ഉയരർന്ന വരുമാനം ഉണ്ടായിട്ടും സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്ഥിയാകാനും അത് ഉപയോഗിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാകാനും സന്ദീപിന് കഴിഞ്ഞത് നിരവധി ക്രമക്കേടുകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

















