രാജീവ് ഗാന്ധിയെ കൊന്നത് പോലെ ബോംബെറിഞ്ഞ് കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തിയ ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി.ജെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇറങ്ങുന്നതിനെ കുറിച്ചുള്ള സെല്‍റ്റൻ എല്‍.
ഡിസൂസ എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ‘അഡ്വ. മേരി തെരേസ പി.ജെ’ എന്ന പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം ഉയർന്നത്.”അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,” എന്നാണ് പോസ്റ്റിനടിയില്‍ ടീന ജോസിൻ്റേതായി വന്ന കമൻ്.

ഈ കമൻ്റ് ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ് എന്നും ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ ഷെയർ ചെയ്ത പോസ്റ്റില്‍ ബിനീഷ് കോടിയേരി പറഞ്ഞു. ‘കന്യാസ്ത്രീയും അഡ്വക്കേറ്റും’ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയ ഒരാള്‍ ഇങ്ങനെയൊരു കമൻ്റ് ഇടുന്നത് അത്യന്തം ഗൗരവതരമാണ് എന്നും ബിനീഷ് കോടിയേരി പറഞ്ഞു. അക്കൗണ്ടിൻ്റെ ആധികാരികതയെ കുറിച്ചും പൊലീസ് അന്വേഷിക്കണമെന്ന് ബിനീഷ് കോടിയേരി ആവശ്യപ്പെട്ടു.
അതേസമയം, ടീന ജോസിനെ 2009ല്‍ പുറത്താക്കിയതാണെന്നും അന്ന് മുതല്‍ തിരുവസ്ത്രം ധരിക്കാൻ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും സിഎംസി സന്യാസിനി സമൂഹം വിശദീകരണവുമായെത്തി. ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തത്തിലും മാത്രമാണ്. സിഎംസി സന്യാസിനി സമൂഹത്തിന് അതില്‍ യാതൊരു പങ്കുമില്ലെന്നും വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


















