പറവൂർ താലൂക്ക് ആശുപത്രിയില്‍ ബില്ലില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്ത താത്കാലിക ജീവനക്കാരി കെടാമംഗലം പുന്നപ്പറമ്ബില്‍ വീട്ടില്‍ ഷെറീനയെ (34) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബർവരെയുള്ള ലാബ്ടെസ്റ്റ് ഇനത്തിലെ ബില്ലുകളില്‍ പലപ്പോഴായി മൂന്നുലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്.

ആശുപത്രിയിലെ ബില്‍കൗണ്ടറിലെ താത്കാലിക ജീവനക്കാരിയാണ് ഷെറീന. രസീതുകളുടെ ബില്ലുകള്‍ കമ്ബ്യൂട്ടറില്‍ ഡിലീറ്റ് ചെയ്താണ് തുകകള്‍ തിരിമറി നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക