മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി. തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡില്‍ ആണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ വീണ ജോർജിൻ്റെ എംഎല്‍എ ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. പത്തനംതിട്ട ഇലന്തൂർ ലോക്കല്‍ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്‍റുമായ പി ജെ ജോണ്‍സണ്‍ ആണ് കോണ്‍ഗ്രസില്‍ ചേർന്നത്. മന്ത്രി എന്നല്ല, എംഎല്‍എ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്‍റെ പോസ്റ്റ്. തുടർന്ന് ജോണ്‍സനെ സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തനംതിട്ടയിൽ നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് ഇടതുമുന്നണിയും സിപിഎമ്മിനും തലവേദനയാവുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ സിപിഐ പ്രതിനിധിയായിരുന്ന യുവ വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയും യുഡിഎഫ് പാളയത്തിലേക്ക് എത്തിയിരുന്നു. ഇതൊക്കെ തങ്ങൾക്ക് വലിയ വിജയം സമ്മാനിക്കും എന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ യുഡിഎഫ് ക്യാമ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക