ബാർക് റേറ്റിംഗില്‍ സർവാധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗില്‍ എല്ലാ വിഭാഗങ്ങളിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഏറെ മുന്നിലാണ്. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പമാണെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ പുറത്തുവന്ന 44-ാം ആഴ്ചയിലെ ബാര്‍ക്ക് (Broadcast Audience Research Council) റേറ്റിങ്ങില്‍ 95 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 64 പോയിന്റാണുള്ളത്. 47 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്ത്. 36 പോയിന്‍റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 34 പോയിന്‍റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 31 പോയിന്‍റുമായി ന്യൂസ് മലയാളം 24×7 ആറാം സ്ഥാനത്താണ്.
















