രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച്‌ അമിത വേഗത്തില്‍ കടന്ന് പോയ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു. അതിരമ്ബുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ സ്വദേശി സന്തോഷ് ചെല്ലപ്പൻ എന്നിവരെ പാലായില്‍ വച്ചാണ് പൊലിസ് പിടികൂടിയത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നടന്ന വാഹന പരിശോധനയില്‍ പൊലിസ് കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ വെട്ടിച്ച്‌ കടന്നുപോവുകയായിരുന്നു.

ഇവർ സഞ്ചരിച്ച ബൈക്കില്‍ മൂന്ന് പേരുണ്ടായിരുന്നതും, പിന്നിലിരുന്ന രണ്ട് പേർ ഹെല്‍മറ്റ് ധരിക്കാതിരുന്നതും നിയമലംഘനമായതോടെയാണ് പൊലിസ് കേസെടുക്കാൻ തീരുമാനിച്ചത്. പിടികൂടിയ സംഘത്തിന്റെ വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്കില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ കയറിയതിനും, പൊലിസ് നിർദ്ദേശം പാലിക്കാതെ കടന്നുകളഞ്ഞതിനും, ഗതാഗത നിയന്ത്രണം ലംഘിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് പൊലിസ് പറഞ്ഞു. മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക