കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് പോകുമ്ബോള്‍ പല മാതാപിതാക്കളുടെയും ഉള്ളില്‍ ചെറിയൊരു പേടിയുണ്ടാകും. വിലകൂടിയ സാധനങ്ങള്‍ക്ക് വേണ്ടി മക്കള്‍ വാശിപിടിച്ച്‌ കരയുമോയെന്നാണ് പല രക്ഷിതാക്കളുടെയും ഭയം. എന്നാല്‍ ഷോപ്പിംഗിനിടെ കൊച്ചുപെണ്‍കുട്ടി ചെയ്തയൊരു കാര്യം കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആത്ഭുതപ്പെട്ടിരിക്കുകയാണ്.

അച്ഛനൊപ്പമാണ് പെണ്‍കുട്ടി സൂപ്പർമാർക്കറ്റില്‍ എത്തിയത്. കുട്ടി അവള്‍ക്കിഷ്ടപ്പെട്ട ഒരു വാട്ടർ ബോട്ടില്‍ എടുക്കുന്നു. എന്നാല്‍ മോളേ അത് ചെലവേറിയതാണെന്ന് അച്ഛൻ പറഞ്ഞപ്പോള്‍ ആ മിടുക്കിക്കുട്ടി വാശിപിടിച്ച്‌ കരഞ്ഞില്ല. പകരം അച്ഛന്റെ അവസ്ഥ മനസിലാക്കിയെന്നോണം ആ വാട്ടർ ബോട്ടില്‍ തിരിച്ചുവയ്ക്കുകയാണ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദശലക്ഷക്കണക്കിനാളുകള്‍ കണ്ട വീഡിയോ ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. കുടാതെ നിരവധി പേരാണ് പെണ്‍കുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ‘പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഈ വീഡിയോയില്‍ എനിക്ക് മനസിലായത്.’- എന്നാണ് ഒരു പെണ്‍കുട്ടി കമന്റ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക