മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരില്‍ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റില്‍ രണ്ട് വര്‍ഷം മുമ്ബ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി. ഈ സംഭവത്തിലാണിപ്പോള്‍ സര്‍ക്കാരിന്‍റെ താക്കീത് ലഭിക്കുന്നത്.

ജില്ലാ വികസന സമിതി യോഗത്തില്‍ ഒരു അംഗം സർക്കാർ നയത്തിനെതിരെ സംസാരിച്ചപ്പോള്‍ ഡിഎംഒ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം. സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്. എന്നാല്‍, ഒറ്റക്ക് വാഹനം ഓടിച്ചാണ് പെട്ടെന്ന് യോഗത്തിലേക്ക് വന്നതെന്നും ആരാണ്, എന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കുറച്ചാളുകള്‍ കൈയ്യടിച്ചപ്പോള്‍ കൂടെ കയ്യടിച്ചു പോയതാണെന്നുമാണ് ഡി.എം.ഒ യുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക