ആലപ്പുഴയില്‍ കഞ്ചാവുമായി പട്ടാളക്കാരൻ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുല്‍, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയില്‍ നിന്ന് സന്ദീപ് അവധിക്ക് എത്തുമ്ബോള്‍ കഞ്ചാവുമായാണ് നാട്ടിലെത്തിയിരുന്നത്.
സുഹൃത്തുക്കളുമായി ചേർന്ന് ഇയാൾ ചില്ലറ വില്പന നടത്തുകയായിരുന്നെന്ന് പൊലീസ് ഭാഷ്യം. സന്ദീപിന്റെ കിടപ്പുമുറിയില്‍ നിന്നാണ് ഒന്നരക്കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടിയത്.സന്ദീപ് ഇന്ത്യൻ ആർമിയില്‍ രാജസ്ഥാനില്‍ ജോലി ചെയ്തുവരികയാണ്.
ഇയാള്‍ നാട്ടില്‍ ലീവിന് വരുമ്ബോള്‍ ബെംഗളൂരുവില്‍ ഇറങ്ങി അവിടെ നിന്ന് വലിയ തോതില്‍ കഞ്ചാവ് പാക്കറ്റുകളിലാക്കി നാട്ടിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് നാട്ടിലെത്തിയ ശേഷം വില്‍പന നടത്തുകയായിരുന്നു. പിടികൂടിയ രണ്ടുപേർ കൊലപാതക കേസ് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

















