പാലാ നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായ സാവിയോ കാവുകാട്ട് പ്രതിപക്ഷ വനിതാ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ച വിവരം ഇന്നലെ കേരള സ്പീക്സ് പുറത്തുവിട്ടിരുന്നു. ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യം ചെയ്ത കൗൺസിലറുടെ നടപടിക്കെതിരെ പൊലീസിൽ പരാതി നൽകുവാൻ തീരുമാനിച്ച കോൺഗ്രസ് പാർട്ടി ഇതുമായി ബന്ധപ്പെട്ട് നിയമോപദേശവും സ്വീകരിച്ചിരുന്നു. പാർട്ടി നിർദ്ദേശം അനുസരിച്ച് വ്യാജ രേഖയുടെ വിശദാംശങ്ങൾ ശേഖരിച്ച് പരാതി നൽകാനായി നഗരസഭ കൗൺസിലറായ ആനി ബിജോയ് ഇന്ന് മുനിസിപ്പൽ ഓഫീസിൽ എത്തിയപ്പോൾ ഭരണപക്ഷത്തെ പ്രമുഖനെ സംരക്ഷിക്കാനുള്ള നീക്കമാണ് മുനിസിപ്പൽ സെക്രട്ടറി നടത്തിയത്. മിനിറ്റ്സ് ബുക്ക് കാണാനില്ല എന്ന് ആദ്യം വനിതാ കൗൺസിലറോട് വ്യക്തമാക്കിയ സെക്രട്ടറി കൗൺസിലർ ഓഫീസിൽ കുത്തിയിരിപ്പ് തുടർന്നതോടെ ബുക്ക് പരിശോധിക്കുവാൻ നിയമവശങ്ങൾ കൂടി തനിക്ക് പരിഗണിക്കേണ്ടതുണ്ട് എന്ന മുട്ടാ പോക്ക് ന്യായമാണ് പറഞ്ഞത്.
എന്നാൽ മുനിസിപ്പൽ കൗൺസിലറുടെ ജനാധിപത്യപരമായ അവകാശത്തെ നിഷേധിക്കുന്ന സെക്രട്ടറിക്കെതിരെ കർശന നിലപാട് സ്വീകരിച്ചു കൗൺസിലർ മുനിസിപ്പൽ ഓഫീസിൽ തുടർന്നതോടെ സെക്രട്ടറി പ്രതിരോധത്തിലായി. ഇതിനിടെ ക്രിമിനൽ കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്ന സെക്രട്ടറിക്കെതിരെ മുനിസിപ്പൽ വിജിലൻസിന് ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഫോണിലൂടെ പരാതിയും അറിയിച്ചു. തുടർന്ന് മുനിസിപ്പൽ കൗൺസിലർ രേഖാമൂലം തന്നെ ആവശ്യം എഴുതി കൊടുക്കുകയും ഇന്ന് ജീവനക്കാർ ഇല്ലാത്തതിനാൽ നാളെ രേഖകൾ കൈമാറാമെന്ന് സെക്രട്ടറി ഉറപ്പ് നൽകുകയും ആയിരുന്നു.
എന്നാൽ ഭരണപക്ഷത്തെ സഹായിക്കുവാനും തെളിവുകൾ ഇല്ലാതാക്കുവാനുമുള്ള നഗരസഭാ സെക്രട്ടറിയുടെ അമിത വ്യഗ്രതയിൽ കോൺഗ്രസിന് കടുത്ത പ്രതിഷേധമാണ് ഉള്ളത്. സെക്രട്ടറിക്കെതിരെ പോലീസിലും മുനിസിപ്പൽ ജോയിൻറ് ഡയറക്ടർക്കും പരാതി നൽകുവാൻ ആണ് നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. നഗരസഭ കൗൺസിലർമാർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഒത്തുതീർക്കുന്നതിൽ വിദഗ്ധനാണ് മുനിസിപ്പൽ സെക്രട്ടറി എന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. മുൻപ് ചില ഭരണപക്ഷ കൗൺസിലർമാരുടെ പറയാൻ കൊള്ളാത്ത ചില ഇടപാടുകളെ തുടർന്ന് ഉണ്ടായ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുവാനും മുൻകൈയെടുത്തത് സെക്രട്ടറിയാണെന്നത് പാലാ നഗരസഭാ ജീവനക്കാർക്കിടയിലെ പരസ്യമായ രഹസ്യമാണ്.
മിനിറ്റ്സ് ബുക്കിൽ ഇനി ബിജോയിയുടെ കള്ള ഒപ്പിട്ടാണ് സാവിയോ കാവുകാട്ട് വ്യാജരേഖ ചമച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 377ആം വകുപ്പ് പ്രകാരം ഏഴുവർഷം വരെ തടവു കിട്ടാവുന്ന കുറ്റകൃത്യമാണിത്. കേസെടുത്ത് അറസ്റ്റ് ചെയ്താൽ ജാമ്യം കിട്ടാത്ത വകുപ്പാണ് 377. ജോസ് കെ മാണിയുടെ വീടിരിക്കുന്ന വാർഡിനെ പ്രതിനിധീകരിക്കുന്ന സാവിയോ എന്ത് സംഭവിച്ചാലും താൻ സംരക്ഷിച്ചു കൊള്ളാം എന്ന വാക്കാണ് സെക്രട്ടറിക്ക് കൊടുത്തിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വ്യാജ രേഖ നശിപ്പിക്കാനും തെളിവുകൾ അട്ടിമറിക്കുവാനും ലക്ഷ്യമിട്ട് ചീഫ് വിപ്പ് എൻ ജയരാജിന്റെ സ്റ്റാഫ് അംഗമായ കേരള കോൺഗ്രസ് നേതാവും മറ്റ് ഭരണകക്ഷി കൗൺസിലർമാരും ഇന്ന് മുൻസിപ്പൽ ഓഫീസിൽ തമ്പടിച്ചിരുന്നു. വ്യാജ രേഖ നശ
തെളിവുകൾ അട്ടിമറിക്കുവാനും ലക്ഷ്യമിട്ട് ചീഫ് എൻ ജയരാജിന്റെ സ്റ്റാഫ് അംഗമായ കേരള കോൺഗ്രസ് നേതാവും മറ്റ് ഭരണകക്ഷി കൗൺസിലർമാരും ഇന്ന് മുൻസിപ്പൽ ഓഫീസിൽ തമ്പടിച്ചിരുന്നു. കാണാനില്ല എന്നും രേഖ സൂക്ഷിക്കുന്ന ജീവനക്കാരനും ലീവ് എടുത്തതിനും പിന്നിലും ഇവരുടെ സമ്മർദ്ദ തന്ത്രമാണോ എന്ന് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കൂ.

















