ശബരിമല സ്വർണപാളി വിവാദത്തില്‍ ആരാണോ കുറ്റം ചെയ്തത് അവരെ നിയമത്തിന്റെ മുമ്ബില്‍ കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വാസവൻ പറഞ്ഞു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്നമില്ല എന്നും അവകാശപ്പെട്ട മന്ത്രി വാസവൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷ നേതാവിന്റെ കറുത്ത കൈകള്‍ ഉണ്ടോയെന്ന് സംശയിക്കണം എന്നും ആരോപിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന സൂചനകളിൽ നിന്ന് വ്യക്തമാകുന്നത് ഉണ്ണികൃഷ്ണൻ പോറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അല്ല മറിച്ച് ദേവസ്വം മന്ത്രി വി എൻ വാസവന്റെ സ്വന്തം ആളാണ് എന്നാണ്. ഈ വർഷം ഓഗസ്റ്റ് 25-ആം തീയതി ശബരിമല തന്ത്രി കുടുംബാംഗത്തിന്റെ വിവാഹ ചടങ്ങിൽ മന്ത്രി വാസവന് ഒപ്പമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പങ്കെടുത്തത്. ഇതിൻറെ ചിത്രങ്ങളും മന്ത്രി വാസവൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. വിവാദം ഉയരുന്നതിന് മുമ്പാണ് ഈ ചിത്രങ്ങൾ വാസവൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടുകൂടി ഉണ്ണികൃഷ്ണൻ പൊട്ടിച്ച് സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട് എന്ന വാദം ശക്തമാവുകയാണ്. അതിനാൽ തന്നെ ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് സിപിഎമ്മിന് ഇനി മാറിനിൽക്കാൻ കഴിയില്ല. വരും ദിവസങ്ങളിൽ കോൺഗ്രസ് അടക്കം പ്രതിഷേധങ്ങൾ ശക്തമാകുന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ ആകും. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിനാൽ അട്ടിമറിക്കാനുള്ള സാധ്യതകളും സർക്കാരിന് മുന്നിൽ ഇല്ല എന്നതാണ് വസ്തുത. തന്റെ മുതൽ കൊള്ളയടിച്ചവരെ അക്ഷരാർത്ഥത്തിൽ അയ്യപ്പൻ തന്നെ കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക