വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയെ സേഫ് ആയ വാർഡില്‍ മത്സരിപ്പിക്കൻ നീക്കം. കഴിഞ്ഞ തവണ സിപിഎം മേയറായി കരുതിവച്ചിരുന്ന സ്ഥാനർഥികള്‍ എല്ലാം തോറ്റു പോയ സാഹചര്യം മുന്നില്‍ കണ്ടാണ് ഈ നീക്കം നടത്തുന്നത്.മേയറാക്കാൻ മുന്നില്‍ കണ്ട് മത്സരിപ്പിച്ച വനിതാ സ്ഥാനാർഥികളെല്ലാം കഴിഞ്ഞ തവണ വീണു പോയ സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണത്.
എന്നാല്‍ അതിനു ശേഷം മേയറുടെ പ്രകടനം പലതരത്തിലുള്ള അവമതിപ്പ് പാർട്ടിക്ക് ഉണ്ടാക്കിയെന്ന് വിലയിരുത്തലുകളുമുണ്ട്. പക്വത ഇല്ലാതെ പല വിഷയങ്ങളെയും സമീച്ചെന്നുള്ള വിമർശനം സിപിഎമ്മില്‍ നിന്ന് തന്നെ ഉയർന്നിരുന്നു.അതേസമയം വിജയ സാധ്യതയുള്ള കോർപ്പറേഷനുകളിലും വാർഡുകളും പിടിക്കാനായി ബിജെപി 20 ലക്ഷം രൂപ വീതം കണക്കാക്കി ബിജെപി കേന്ദ്ര കമ്മിറ്റിക്ക് റിപ്പോർട്ട് നല്‍കിയെന്നാണ് സൂചനകള്‍.
ഭരണം ലഭിക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ അധികമായി നല്‍കാനും തീരുമാനം ഉള്ളതായും റിപ്പോർട്ടുകള്‍. തിരഞ്ഞെടുപ്പിനായി ശമ്ബളം നല്‍കി അനുഭവികളായ ആളുകളെ ജോലിക്കെടുക്കാനും സാധ്യത എന്നും സൂചനകളുണ്ട്.

















