ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 22ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബർ 22 ന് ഉച്ചയ്ക്ക് ശേഷം നെടുമ്ബാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലില്‍ എത്തി അവിടെ തങ്ങുകയും വൈകുന്നേരം ശബരിമലയില്‍ എത്തുകയും ചെയ്യും. ദർശനത്തിന് ശേഷം അന്ന് രാത്രി മലയിറങ്ങി തിരുവനന്തപുരത്തെത്തും.

ഒക്ടോബർ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. ഒക്ടോബർ 16 നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്ന് ആഗോള അയ്യപ്പ സംഗമത്തില്‍ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രപതിയുടെ സന്ദർശനത്തിനായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക