കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കള്‍ പ്രത്യക്ഷത്തിലും, കെ സി വേണുഗോപാല്‍ , കെ സുധാകരൻ എന്നിവർ പരോക്ഷമായുമാണ് പോരാട്ടം. ഇതിനിടെ എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. വി ഡി സതീശൻ മുഖൈമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു കൊണ്ട് വ്യാപകമായി പി ആർ വർക്ക് ചെയ്യുന്ന് എന്നുള്ള ആരോപണം നിലനില്‍ക്കെ അത് കൂടി സൂചിപ്പിച്ചു കൊണ്ടാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
പിആർ വർക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്നാണ് ഫ്ലക്സില്‍ കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്.കണ്ണൂരും മലപ്പുറത്തും ആലുവയിലും വി ഡി സതീശനായി ഫ്ലക്സ് ബോർഡ് ഉയർന്നത് വാർത്തയായിരുന്നു .
ആലുവ തോട്ടുമുഖത്ത് ഉയർന്ന ഫ്ലക്സില്‍ ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും’ എന്നാണ് കുറിച്ചിരിക്കുന്നത്. വിക്കിപീഡിയയില്‍ കെസി വേണുഗോപാലിന്റെ പേജില്‍ മുഖ്യമന്ത്രിയെന്ന് മാറ്റം വരുത്തിയത് ചർച്ചയായിരുന്നു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി എന്ന നിലയിലാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടത് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്തു.

















