പത്തനാപുരം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കഞ്ചാവ്. എറണാകുളത്ത് നിന്നും എത്തിയ ബസിലാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയശേഷം ബസില്‍ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് ജീവനക്കാരെ ശകാരിച്ചതിന് പിന്നാലെ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് അടുത്ത ദിവസം മുതല്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തും.ബസിന്റെ ഉള്‍വശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക