കേളത്തില്‍ ഹിന്ദു ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ. മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ സാധാരണമാണ്. അതേസമയം ക്രിസത്യാനികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. പ്രസക്ത ഭാഗങ്ങൾ ചുവടെ വായിക്കാം.

‘ഞാൻ പാട്രിയാർക്കല്‍ കുടുംബ രീതിയുടെ വിക്ടിം ഒന്നുമല്ല. ഓരോ രീതികള്‍ക്കും ചരിത്രത്തില്‍ ഓരോ കോണ്‍ടെസ്റ്റുകള്‍ ഉണ്ട്. തിരുവിതാംകൂർ രാജവംശവും നായർ കുടുംബങ്ങളുമെല്ലാം സഹോദരിമാരുടെ മക്കള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിനർത്ഥം ആളുങ്ങളോടെല്ലാം ദോഷം ചെയ്യുന്നുവെന്നാണോ? കുടുംബത്തെ നിലനിർത്താനുള്ള സംവിധാനങ്ങളായിരുന്നു അതൊക്കെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമ്മുക്ക് ഇന്ന് പറയാനുള്ളത് കുടുംബ സംവിധാനങ്ങള്‍ നിലനില്‍ക്കണം. ഒരാള്‍ക്ക് രണ്ട് കുട്ടികളെങ്കിലും വേണം, പ്രത്യേകിച്ച്‌ ഹിന്ദുക്കള്‍ക്ക്, വിശാല അർത്ഥത്തിലെങ്കിലും എല്ലാവർക്കും 2.1 കുട്ടികളെങ്കിലും വേണം. ഇത് യുഎന്നിന്റെ കണക്കാണ്. ഒരു സമൂഹം അല്ലെങ്കില്‍ ഒരു ജനത അതുപോലെ നിലനില്‍ക്കാൻ ഈ കണക്കില്‍ കുട്ടികള്‍ ജനിക്കണം.

എന്നാല്‍ ഹിന്ദുക്കള്‍ക്ക് അത് 1.3 മാത്രമാണ് കേരളത്തില്‍ .ക്രിസ്ത്യാനികള്‍ക്ക് അത് 1.6 ആണ്. മുസ്ലീങ്ങള്‍ക്ക് അത് 2.3-2.5 ആണ്. അതൊട്ടും അധികമല്ല, നോർമലും ഒകെയുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജില്ലയുണ്ട്, അത് മലപ്പുറമല്ല, പത്തനംതിട്ടയാണ്.

പത്തനംതിട്ട ഓരോ വർഷവും കാട് കേറുകയാണ്. കുമ്ബനാട് ഒരുപ്രേത നഗരമായി മാറുകയാണ്. സ്കൂളുകള്‍ , ബാങ്കുകള്‍, ആശുപത്രികള്‍ എല്ലാം അടക്കുകയാണ്. ജനസംഖ്യപരമായ കൊഴിഞ്ഞ് പോക്കാണ് നടക്കുന്നത്. പത്തനംതിട്ട കാട് കേറുകയാണ്. ഇങ്ങനെയൊക്കെ പോയാല്‍ 60-70 വർഷങ്ങള്‍ കഴിഞ്ഞാല്‍ അയ്യപ്പനും കാടും മാത്രമേ കാണൂ.

നമ്മുക്ക് പോപ്പുലേഷൻ സ്റ്റെബിലിറ്റി വേണം. തീവ്രവലതുപക്ഷക്കാർ മുസ്ലീങ്ങളുടെ ജനസംഖ്യ കൂടുതലാണെന്ന തെറ്റിധാരണയില്‍ ഇരിക്കുകയാണ്, അല്ല. മുസ്ലീം ജനസംഖ്യ നോർമലും ഹിന്ദുക്കളുടെ ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതില്‍ തന്നെ സവർണ ഹിന്ദുക്കളുടെ നായൻമാരുടേയും നമ്ബൂതിരിമാരുടേയും ജനസംഖ്യ 1.3 ആണ്. ക്രിസ്ത്യാനികളുടെ 1.6 ആണെന്നതിനാലാണ് അവരിതൊക്കെ മനസില്‍ വെച്ച്‌ ക്രിസംഘിത്തരം പറഞ്ഞ് മുസ്ലീങ്ങള്‍ ലൗ ജിഹാദും തുപ്പല്‍ ജിഹാദുമൊക്കെ നടത്തി കൊണ്ടുവരുന്നുവെന്ന് പറയുന്ന റൈറ്റ് വിങ്ങിന്റെ ഒപ്പം നില്‍ക്കുന്നത്.

യഥാർത്ഥത്തില്‍ ക്രിസ്ത്യാനികളുടെ പ്രശ്നം 50 വർഷം മുൻപ് ക്രിസ്ത്യാനികള്‍ 21 ശതമാനവും മുസ്ലീങ്ങള്‍ 17 ശതമാനവുമായിരുന്നു. എന്നാല്‍ ഇന്ന് ക്രിസ്ത്യാനികള്‍ പതിനേഴര ശതമാനവും മുസ്ലീങ്ങള്‍ 27 ശതമാനവുമായി.ക്രിസ്ത്യാനികളുടെ ജനസംഖ്യ തകർച്ച അപകടകരമാംവിധം ആണ്, 1.6 ആണത്. അത് ശരിയാക്കണം. ഹിന്ദുക്കള്‍ക്ക് കുറച്ചൂടെ പ്രശ്നമാണ്, 1.3. ഈഴവ സമുദായത്തിനാണ് കൂടുതല്‍ 1.9 ആണത്. രാഹുല്‍ ഈശ്വറിന്റെ കണക്കല്ല ഇത്.സർക്കാർ കണക്കാണ്.

കേരളത്തില്‍ ഒരു കോടി മുസ്ലീങ്ങളും ഒരു കോടി 80 ലക്ഷം ഹിന്ദുക്കളും ഉണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനിക്കുന്നത് മുസ്ലീം കുട്ടികളാണ്. അത് പക്ഷെ മുസ്ലീം കുട്ടികള്‍ കൂടുന്നത് കൊണ്ടല്ല, ഹിന്ദു കുട്ടികള്‍ കുറയുന്നത് കൊണ്ടാണ്. കണക്കെടുത്ത് പറഞ്ഞാല്‍ കേരളത്തില്‍ ഒരു വർഷം 80,000 -1 ലക്ഷം ഹിന്ദു കുട്ടികള്‍ ജനിക്കുന്നത് കുറവാണ്.എനിക്ക് കുഞ്ഞുണ്ടായപ്പോഴാണ് ഞാൻ ഈ കണക്കൊക്കെ അറിയുന്നത്. നമ്മുക്കൊരു 2 -2.1 റേറ്റ് വേണം. ഇതൊക്കെ തന്നെയാണ് ആർഎസ്‌എസ് സംഘചാലക് ഇതിനിടെ പറഞ്ഞത്. ആർഎസ്‌എസ് പറയുന്ന നല്ല കാര്യങ്ങള്‍ നമ്മുക്ക് അംഗീകരിക്കാം. മുസ്ലീം വിരോധവും ക്രിസ്ത്യൻ വിരോധവും പറഞ്ഞാല്‍ എതിർക്കാം. ഈ ബാലൻസ് ആളുകള്‍ക്ക് ഇല്ല’ രാഹുല്‍ ഈശ്വർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക