ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവമായി മുസ്ലിംലീഗ്. ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അയ്യപ്പ സംഗമം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഏര്‍പ്പാടാണ്. സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച ഒരു നാടകമാണിത്. വിഭാഗീയത സൃഷ്ടിച്ച്‌ വര്‍ഗീയത കത്തിക്കാനുള്ള നീക്കമാണിത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്താണ് ഇതിനെല്ലാം വേണ്ടി ധൂര്‍ത്ത് അടിക്കുന്നത്. അയ്യപ്പ സംഗമം ദയനീയ പരാജയമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമേ വോട്ടുള്ളൂവെങ്കില്‍ പിണറായി മുഖ്യമന്ത്രിയാവും. ജനങ്ങള്‍ക്കാകെ വോട്ടുണ്ടെങ്കില്‍ പിണറായി എവിടെയെത്തുമെന്ന് കണ്ടറിയാമെന്നും പിഎംഎ സലാം പറഞ്ഞു.യു.ഡി.എഫില്‍ നിന്ന് വിരുദ്ധമായ ഒരു നിലപാടും മുസ്ലീം ലീഗിനില്ല. ഞങ്ങള്‍ നടത്തുന്ന വികസന സദസ് സര്‍ക്കാര്‍ വികസന സദസല്ല. സര്‍ക്കാര്‍ വികസന സദസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന സദസാണ് യു.ഡി.എഫ് നടത്തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക