ഓണം റിലീസായി എത്തിയ ലോക ചാപ്ടർ വണ്‍ – ചന്ദ്ര റെക്കാഡ് കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ്. ദുല്‍ഖർ സല്‍മാന്റെ വെഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദർശൻ, നസ്‌ലെൻ, ചന്തു സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ആഗോള തലത്തില്‍ 266 കോടി നേടിയ ചിത്രം എമ്ബുരാനെയും പിന്നിലാക്കി ഏറ്റവും വലിയ കളക്ഷൻ നേടി മലയാളചിത്രം എന്ന നേട്ടവും സ്വന്തമാക്കി കഴിഞ്ഞു.
ലോകയ്ക്കൊപ്പം ഓണം റിലീസായി എത്തിയ മോഹൻലാല്‍ ചിത്രം ഹൃദയപൂർവത്തിന്റെ ഒ.ടി.ടി റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രം സെപ്തംബർ 26ന് ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ ലോകയും ഒ.ടി.ടി റിലീസായി ഉടൻ എത്തും എന്ന് സോഷ്യല്‍ മീഡിയയില്‍ വാർത്ത പരന്നിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ദുല്‍ഖർ സല്‍മാൻ. ലോക ഉടൻ ഒ.ടി.ടിയിലേക്കില്ലെന്ന് ദുല്‍ഖർ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. “ലോക അടുത്തെങ്ങും ഒ.ടി.ടിയില്‍ വരില്ല, വ്യാജവാർത്തകള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാനും ഫേസ്ബുക്ക് കുറിപ്പില്‍ ദുല്‍ഖർ വ്യക്തമാക്കി.
















