വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെയാണു മരട് പോലീസ് അറസ്‌റ്റുചെയ്‌തത്. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്‌ണവ് ഒളിവിലാണ്. കാറില്‍ നിന്നു സംഘം വടിവാളുമെടുത്തു ബാറിലേക്കുവരുന്ന സി.സി. ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഞായറാഴ്‌ചയായിരുന്നു സംഭവം. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടായി. ബാര്‍ ജീവനക്കാര്‍ ഇതുചോദ്യം ചെയ്‌തത്തോടെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. പുറത്തുപോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയതു വടിവാളുമായാണ്. ബാര്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.
ബാറില്‍ നിന്ന് പോയശേഷം അഞ്ചു തവണ പ്രതികള്‍ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മര്‍ദിച്ചെന്നുമാണു ബാര്‍ ഉടമ നല്‍കിയ പരാതി.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുവേണ്ടി എറണാകുളത്ത് എത്തിയവരാണ് അക്രമികളെന്നാണ് അറിയുന്നത്.സംഘര്‍ഷത്തില്‍ യുവതിയുടെ കൈക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്.

















