കൊല്ലം ചടയമംഗലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്. സംഭവത്തില്‍ സിഐടിയു തൊഴിലാളി ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.

മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരെയും കുത്തിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസ്, പ്രതി വെള്ളിമണ്‍ നാന്തിരിക്കല്‍ കാക്കോലിവിള ഹൗസില്‍ ജിബിനെ (44) അറസ്റ്റ്‌ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബാറിനു നേരേ സിപിഎം നേതൃത്വത്തില്‍ അക്രമമുണ്ടായി. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു. സുധീഷ് അവിവാഹിതനാണ്. മൃതദേഹം കടയ്‌ക്കല്‍ താലൂക്ക് ആശുപത്രി മോർച്ചറിയില്‍.സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീഷിന്റെ മൃതദേഹം കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക