നിങ്ങള്‍ ഒരു എയർപോർട്ടില്‍ നില്‍ക്കുന്നു. പെട്ടെന്ന്, തൊട്ടടുത്ത് നിന്നും അതിമധുരമായ ഒരു ഓടക്കുഴല്‍ നാദം കേള്‍ക്കുന്നു.അത് ഉറപ്പായും നിങ്ങളെ ആശ്ചര്യപ്പെടുത്തും അല്ലേ? അതുപോലെ ഒരു അനുഭവമാണ് കഴിഞ്ഞ ദിവസം റായ്പൂർ എയർപോർട്ടിലും ഉണ്ടായത്.
സൂഫി ബോളിവുഡ് ഫ്യൂഷൻ ബ്രാൻഡായ ‘ജയ്പൂരി ബ്രദേഴ്സി’ന്റേതായിരുന്നു എയർപോർട്ടില്‍ നടന്ന ഈ ഫ്ലൂട്ട് പെർഫോർമൻസ്. എയർപോർട്ടിലെ ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ഇത് എന്നാണ് പറയുന്നത്.
2019 -ല്‍ പുറത്തിറങ്ങിയ ‘കേസരി’ എന്ന ചിത്രത്തിലെ ‘തേരി മിട്ടി’ എന്ന ഗാനമാണ് ഇവർ വായിച്ചത്. ബാൻഡ് തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ അതിമനോഹരമായ ഈ പെർഫോർമൻസിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എയർപോർട്ടിലെ ജീവനക്കാർ ഈ പ്രകടനത്തില്‍ മുഴുകിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
അവർ മാത്രമല്ല, എയർപോർട്ടിലുണ്ടായിരുന്ന യാത്രക്കാരും ഈ പ്രകടനത്തില്‍ മുഴുകി നിന്നുപോയി. ചിലരെല്ലാം തങ്ങളുടെ ഫോണില്‍ ഈ മനോഹര നിമിഷം പകർത്താനും മറന്നില്ല. പ്രകടനം കഴിയുമ്ബോള്‍ എയർപോർട്ട് ജീവനക്കാർ പ്രകടനം നടത്തിയ ബാൻഡിലെ പ്രധാന കലാകാരനെ അഭിനന്ദിക്കാനും മറന്നില്ല. ജീവനക്കാർ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം ബാൻഡിലുള്ളവരുടെ പെട്ടിയില്‍ നിറയെ ഫ്ലൂട്ടുകള്‍ കണ്ടപ്പോള്‍ എയർപോർട്ട് ജീവനക്കാർക്ക് കൗതുകം തോന്നി. അവരുടെ ചോദ്യത്തിനുള്ള മറുപടിയായി തങ്ങള്‍ കലാകാരന്മാരാണ് എന്ന് ബാൻഡിലുള്ളവർ അറിയിക്കുകയും ചെയ്തു. തുടർന്നാണ് അവരോട് ജീവനക്കാർ ഓടക്കുഴല്‍ വായിക്കാൻ അഭ്യർത്ഥിച്ചത് എന്നും പറയുന്നു.
എന്തായാലും, എയർപോർട്ട് ജീവനക്കാർക്കും അവിടെയുണ്ടായിരുന്ന യാത്രക്കാർക്കും മാത്രമല്ല. സോഷ്യല്‍ മീഡിയയിലും ആളുകള്‍ക്ക് ഈ പ്രകടനം ഇഷ്ടമായി എന്നാണ് മനസിലാവുന്നത്. അനേകങ്ങള്‍ കണ്ടിരിക്കുന്ന വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റുകളും നല്‍കിയിട്ടുണ്ട്. അതിമനോഹരമായ ഈ പ്രകടനത്തെ പ്രോത്സാഹിപ്പിക്കാൻ നെറ്റിസണ്‍സും മറന്നില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക