കെപിസിസി യോഗത്തില്‍ സണ്ണി ജോസഫിനെ പരിഹസിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എംപി.’മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണെന്നായിരുന്നു പരിഹാസം.ഇതിനിടെ ഒരു മാസത്തെ പര്യടന പരിപാടികള്‍ വിശദീകരിച്ച്‌ സണ്ണി ജോസഫ് കൊടിക്കുന്നിലിന് മറുപടിയും നല്‍കി.

അതേസമയം പരാമർശങ്ങള്‍ പിൻവലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതോടെ കൊടിക്കുന്നില്‍ പിൻവലിച്ചു.സണ്ണി ജോസഫ് തന്റെ മണ്ഡലംകൂടിയായ പേരാവൂരില്‍ കൂടുതല്‍ സമയവും കേന്ദ്രീകരിക്കുന്നു എന്നതായിരുന്നു കൊടുക്കുന്നില്‍ സുരേഷ് എംപിയുടെ പരിഹാസത്തിന് കാരണം. അതിന് ഉപയോഗിച്ച വാക്കുകളായിരുന്നു ‘മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണ് എന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വൈകാരികമായിട്ടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കഴിഞ്ഞ ഒരു മാസത്തിനിടെ അദ്ദേഹം പോയ ജില്ലകളുടെ കണക്കും ദൂരവും ഒക്കെ നിരത്തിയായിരുന്നു മറുപടി. ഇതോടെയാണ് ചില നേതാക്കള്‍ ഇത്തരം പരാമർശങ്ങള്‍ ഒഴിവാക്കണമെന്ന് കൊടിക്കുന്നിലിനോട് ആവശ്യപ്പെട്ടത്. പിന്നാലെ പരാമർശങ്ങള്‍ പിൻവലിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക