ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും.ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഓണ്‍ലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ നല്‍കിയത്. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു.
വിവിധ സെഷനുകളില്‍ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആയിരിക്കും. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ശബരിമലയുടെ ആത്മീയ ടൂറിസം സാധ്യത വിഷയാവതരണം നടത്തുന്നത് കെ ബിജു ഐഎഎസ്, വേണു രാജാമണി, പി എസ് പ്രശാന്ത് എന്നിവരായിരിക്കും.തിരക്ക് നിയന്ത്രണം സംബന്ധിച്ച വിഷയാവതരണം എ ഹേമചന്ദ്രൻ, ജി എസ് പ്രദീപ്, കെഎസ്ഡി എം.എ. ജേക്കബ് പുന്നൂസ്, ശ്രീരാം സാംബശിവ റാവു ഐഎഎസ് എന്നിവരായിരിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക








